
ഗോവയിൽ കാറപകടത്തിൽ ആലപ്പുഴ സ്വദേശികളായ മൂന്ന് യുവാക്കൾ മരണപ്പെട്ടു. ആലപ്പുഴ വലിയഴീക്കൽ സ്വദേശി നിതിൻ ദാസ്(24), പെരുമ്പള്ളി സ്വദേശികളായ വിഷ്ണു(27),കണ്ണൻ(24) എന്നിവരാണ് മരിച്ചത്.
കാർ സംരക്ഷണ ഭിത്തിയിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഇന്നലെ വൈകീട്ടാണ് അപകടം ഉണ്ടായത്. അഞ്ചുപേരാണ് കാറിലുണ്ടായിരുന്നത്. കൂടെയുണ്ടായിരുന്ന രണ്ട് പേർ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.
നിതിൻ ദാസ് ഗോവയിൽ എയർപോർട്ട് ജീവനക്കാരനും വിഷ്ണു നേവി ഉദ്യോഗസ്ഥനും ആണ്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




