Section

malabari-logo-mobile

നികുതി അടക്കാതെ നിരത്തിലിറങ്ങിയ വിദേശ വാഹനത്തിന് പിഴയിട്ട് മോട്ടോര്‍ വാഹന വകുപ്പ്

HIGHLIGHTS : Motor vehicle department fines foreign vehicles without paying tax

മലപ്പുറം: ടാക്‌സ് അടക്കാതെ നിരത്തിലിറങ്ങിയ വിദേശ വാഹനത്തെ പൊക്കി മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോയിസ്‌മെന്റ് വിഭാഗം. അരീക്കോട് വെച്ചാണ് പത്തനാപുരം സ്വദേശിയുടെ വാഹനം ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തത്. ദുബായില്‍ നിന്ന് ഇറക്കുമതി ചെയ്ത വാഹനമാണ്. 17000 രൂപ നികുതി ഈടാക്കി വാഹനം വിട്ട് നല്‍കി. നിയമത്തെ വെല്ലുവിളിച്ച് നിരത്തിലിറങ്ങിയവര്‍ക്ക്കും ഉദ്യോഗസ്ഥര്‍ എട്ടിന്റെ പണി കൊടുത്തു.

ഹെല്‍മെറ്റ് ധരിക്കാത്തത് -15, ഇന്‍ഷുറന്‍സ് ഇല്ലാതെ വാഹനം ഓടിച്ചത് ആറ് ,മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വാഹനം ഓടിച്ചത് മൂന്ന്, അനുമതി ഇല്ലാതെ വാഹനത്തില്‍ പരസ്യം പതിച്ചത് – ഒന്ന്,ഫിറ്റ്‌നസ് ഇല്ലാത്തത് – രണ്ട് , വാഹനങ്ങളില്‍ അനധികൃതമായ രൂപമാറ്റം വരുത്തിയത് അഞ്ച് തുടങ്ങി വിവിധ കേസുകളിലായി125000 രൂപ പിഴ ഈടാക്കി.

sameeksha-malabarinews

ജില്ല എന്‍ഫോസ്മെന്റ് ആര്‍ ടി ഒ എസ് പ്രമോദിന്റെ നിര്‍ദ്ദേശപ്രകാരം എ എം വി ഐ മാരായമാരായ ഷൂജ മാട്ടട, ഷബീര്‍ പാക്കാടന്‍, സയ്യിദ് മെഹമൂദ്, എബിന്‍ ചാക്കോ എന്നിവരുടെ നേതൃത്വത്തിലുള്ള ഏറനാട് ,കൊണ്ടോട്ടി സംയുക്ത സ്‌കോഡുകളാണ് പരിശോധന നടത്തിയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!