കൊല്ലം പുനലൂര്‍ കലയനാട് ജംഗ്ഷനില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു. കൊല്ലം തിരുമംഗലം ദേശീയപാതയിലാണ് അപകടമുണ്ടായത്. കലയനാട് ചൈതന്യ സ്‌കൂള്‍ പ്രിന്‍സിപ്പലും പുനലൂര്‍ മുന്‍ നഗരസഭ കൗണ്‍സിലറുമായ സിനി ലാലു (48) ഭര്‍ത്താവ് ലാലു (56) എന്നിവരാണ് അപകടത്തില്‍ മരിച്ചത്.
രാവിലെ ഒമ്പത് മണിയോടെയാണ് അപകടം. സ്‌കൂളിലേക്ക് സ്‌കൂട്ടറില്‍ വന്നിരുന്ന ദമ്പതികള്‍ ലോറിക്കടിയില്‍പ്പെടുകയായിരുന്നു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




