ട്രാന്‍സ്ജെന്‍ഡറിനെ കൊലപ്പെടുത്തി മൃതദേഹം രണ്ട് കഷ്ണങ്ങളാക്കി ഉപേക്ഷിച്ച കേസ്; പ്രതി അറസ്റ്റില്‍

ട്രാന്‍സ്‌ജെന്‍ഡറിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി അറസ്റ്റില്‍.
ഓഗസ്റ്റ് 28 മുതല്‍ കാണാതായ മൊഹ്സിന്‍ എന്ന സോയ കിന്നര്‍ ആണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. സോയ കിന്നറിനെ കൊന്ന കേസില്‍ ഖജ്‌റാന സ്വദേശി നൂര്‍ മുഹമ്മദ് ആണ് അറസ്റ്റിലായത്.

സാമൂഹ്യമാധ്യമത്തിലൂടെയാണ് കൊല്ലപ്പെട്ട സോയയുമായി നൂര്‍ മുഹമ്മദ് പരിചയപ്പെടുന്നതും സംസാരിക്കുന്നതും. പിന്നീട് സോയയെ ഇയാള്‍ തന്റെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. എന്നാല്‍, വീട്ടിലെത്തിയ സോയയോട് താനുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ നൂര്‍ നിര്‍ബന്ധിച്ചു. എന്നാല്‍, സോയ അതിന് തയ്യാറായില്ല.

അതിനിടെയാണ് സോയ ട്രാന്‍സ്‌ജെന്‍ഡറാണ് എന്ന് നൂര്‍ മുഹമ്മദ് തിരിച്ചറിയുന്നത്. ഇതോടെ രണ്ടുപേരും തമ്മില്‍ വഴക്കുണ്ടാവുകയായിരുന്നു. വഴക്കിനിടയില്‍ നൂര്‍ മുഹമ്മദ് സോയയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ശേഷം മൃതദേഹം രണ്ട് ഭാഗങ്ങളാക്കി മാറ്റി. അതില്‍ ഒരു ഭാഗം ചാക്കില്‍ നിറച്ച് റോഡരികിലുള്ള കുറ്റിക്കാട്ടിലേക്ക് വലിച്ചെറിയുകയായിരുന്നു. മൃതദേഹത്തിന്റെ അവശേഷിച്ച ഭാഗം സ്വന്തം വീട്ടില്‍ തന്നെ ഒരു പെട്ടിയിലാക്കി ഒളിപ്പിക്കുകയും ചെയ്തു. ഇതും പിന്നീട് പൊലീസ് കണ്ടെത്തി.

സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണത്തില്‍ പൊലീസിനെ തുണച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ നൂര്‍ മുഹമ്മദിനെ ചോദ്യം ചെയ്തു. ചോദ്യം ചെയ്യലില്‍ അയാള്‍ കുറ്റങ്ങളെല്ലാം സമ്മതിച്ചു. കൊലക്കുറ്റത്തിനാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.

 

Share news
error: Content is protected !!
Scroll to Top