HIGHLIGHTS : Moroccan earthquake; The death toll has crossed 1,000
വാഷിംഗ്ടണ്‍: വടക്കന്‍ ആഫ്രിക്കന്‍ രാജ്യമായ മൊറോക്കോയില്‍ വെള്ളിയാഴ്ച രാത്രിയുണ്ടായ ഭൂകമ്പത്തില്‍ മരണം 1000 കടന്നു. പൗരാണിക നഗരങ്ങള്‍ അടക്കം നിലംപൊത്തിയ ദുരന്തത്തില്‍ നിരവധി ആളുകള്‍ ഇപ്പോഴും മണ്ണിനടിയിലാണ്. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന ആളുകള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്. ആയിരങ്ങള്‍ ഇപ്പോഴും പാതിജീവനോടെ അവശിഷ്ടങ്ങള്‍ക്ക് അടിയിലാണ്. വിവിധ ലോകരാജ്യങ്ങള്‍ മൊറോക്കോയ്ക്ക് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.
ഭൂചലനത്തിന് 6.8 തീവ്രത രേഖപ്പെടുത്തി. ടൂറിസ്റ്റ് ഹോട്ട്‌സ്‌പോട്ടായ മാരാകേഷിന് 44 മൈല്‍ (71 കിലോമീറ്റര്‍) തെക്കുപടിഞ്ഞാറായി 18.5 കിലോമീറ്റര്‍ ആഴത്തില്‍ രാത്രി 11:11 ന് ഭൂചലനം ഉണ്ടായതായി യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.


ഭൂചലനത്തില്‍ പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്. കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മാരാകേഷിലെ ആശുപത്രികളില്‍ പരിക്കേറ്റവരെ പ്രവേശിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
പവര്‍ കട്ട് കാരണം മാരാകേഷില്‍ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി തടസ്സപ്പെട്ടുവെന്ന് ആഗോള ഇന്റര്‍നെറ്റ് മോണിറ്റര്‍ നെറ്റ്ബ്ലോക്ക്സ് പറയുന്നു. രാജ്യത്ത് ഇതുവരെയുണ്ടായ ഏറ്റവും ശക്തമായ ഭൂകമ്പമാണ് ഉണ്ടായിരിക്കുന്നതെന്ന് മൊറോക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അയല്‍രാജ്യമായ അള്‍ജീരിയയിലും ഭൂചലനം അനുഭവപ്പെട്ടു, ഇവിടെ നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായിട്ടില്ലെന്ന് അള്‍ജീരിയന്‍ സിവില്‍ ഡിഫന്‍സ് അറിയിച്ചു. 2004-ല്‍ വടക്കുകിഴക്കന്‍ മൊറോക്കോയിലെ അല്‍ ഹൊസീമയില്‍ ഉണ്ടായ ഭൂകമ്പത്തില്‍ 628 പേര്‍ കൊല്ലപ്പെടുകയും 926 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു