HIGHLIGHTS : Released to water the garden, the prisoner jumped the jail at Viyur
തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നും തടവുകാരൻ ജയിൽ ചാടി. തമിഴ്നാട് സ്വദേശി ഗോവിന്ദ് രാജ് ആണ് കഴിഞ്ഞദിവസം ഉച്ചയോടെ ജയിലിൽ നിന്നും ചാടിയത്. നിരവധി മോഷണ കേസിലെ പ്രതിയാണ് ഇയാൾ.
പൂന്തോട്ടം നനയ്ക്കാൻ തടവുകാരെ പുറത്തിറക്കിയ സമയത്താണ് ഉദ്യോഗസ്ഥരും സഹ തടവുകാരും കാണാതെ ഇയാൾ രക്ഷപെട്ടത്.


ഇയാളെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയതായി വിയ്യൂർ പൊലീസ് അറിയിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു