മലയാള ദിനാഘോഷവും ഭരണഭാഷാ വാരാഘോഷവും നവംബര്‍ ഒന്നു മുതല്‍

കേരളപ്പിറവിയുടെ 67-ാം വാര്‍ഷികത്തിന്റെ ഭാഗമായി നവംബറിലെ ആദ്യ പ്രവൃത്തി ദിനം മലയാള ദിനാഘോഷവും നവംബര്‍ ഒന്നു മുതല്‍ ഏഴു വരെ ഭരണഭാഷാ വാരാഘോഷവും സംഘടിപ്പിക്കുന്നതിന് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. സംസ്ഥാനതല ആഘോഷ പരിപാടികള്‍ നവംബര്‍ ഒന്നിനു മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

ആഘോഷ പരിപാടികളുടെ ഭാഗമായി നവംബര്‍ ഒന്നിന് എല്ലാ വകുപ്പുകളുടേയും സ്ഥാപനങ്ങളുടേയും ഓഫിസുകളില്‍ ഓഫിസ് തലവന്റെ അധ്യക്ഷതയില്‍ ഭരണഭാഷാ സമ്മേളനം സംഘടിപ്പിക്കുകയും ഭരണഭാഷാ പ്രതിജ്ഞയെടുക്കുകയും വേണം. വിദ്യാലയങ്ങളില്‍ മലയാള ദിനത്തില്‍ ചേരുന്ന അസംബ്ലിയില്‍ മലയാളം മാതൃഭാഷയായിട്ടുള്ള അധ്യാപകരും വിദ്യാര്‍ഥികളും പ്രതിജ്ഞയെടുക്കണം. ഭരണഭാഷാ വാരാഘോഷക്കാലത്ത് ഓഫിസുകളിലും വിദ്യാലയങ്ങളിലും ആഘോഷം സംബന്ധിച്ച ബാനര്‍ പ്രദര്‍ശിപ്പിക്കണം.

വാരാഘോഷ കാലത്ത് വിവിധ വകുപ്പുകളിലും ഓഫിസുകളിലും ഭാഷാപോഷണത്തിനും ഭരണഭാഷാ മാറ്റത്തിനും ഉതകുന്ന പരിശീലന ക്ലാസുകള്‍, പ്രഭാഷണങ്ങള്‍, ചര്‍ച്ചകള്‍, സെമിനാറുകള്‍, സമ്മേളനങ്ങള്‍, ഭരണഭാഷാ പുരസ്‌കാരം ലഭിച്ചവര്‍ക്കുള്ള അനുമോദനം തുടങ്ങിയവ സംഘടിപ്പിക്കണം. വിവിധ വകുപ്പുകള്‍ക്കു യോജിച്ചതു ഭാഷാമാറ്റ പുരോഗതി കൈവരികകുന്നതിന് ഉതകുന്നതുമായ മറ്റു പരിപാടികളും സംഘടിപ്പിക്കാമെന്നും സര്‍ക്കുലറില്‍ നിര്‍ദേശിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top