പരപ്പനാട് വ്യാപാരോത്സവം ബംബര്‍ നറുക്കെടുപ്പ് 12 ന്

പരപ്പനങ്ങാടി:പരപ്പനങ്ങാടി മര്‍ച്ചന്റ്സ് അസോസിയേഷന്‍ 2023 മാര്‍ച്ച് 10 മുതല്‍ 2023 സെപ്തംബര്‍ 10 വരെ നടത്തിവരുന്ന ഷോപ്പിംഗ്  ഫെസ്റ്റിവല്‍ ‘പരപ്പനാട്’ വ്യാപാരോത്സവം 2023′ ബംബര്‍ നറുക്കെടുപ്പ് സെപ്തംബര്‍ 12 ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ചൊവ്വാഴ്ച വൈകുന്നേരം 4 മണി മുതല്‍ പരപ്പനങ്ങാടി ബീച്ച് റോഡ് ജംഗ്ഷനില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സംസ്ഥാന – ജില്ലാമണ്ഡലം നേതാക്കളും സാമൂഹ്യ സാംസ്‌കാരിക , രാഷ്ട്രീയ രംഗത്തെ പ്രമുഖരും സംബന്ധിക്കും.

പത്ത് ലക്ഷത്തിലധികം രൂപക്കുള്ള സമ്മാനങ്ങളാണ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി സംഘടന ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്.

ബംബര്‍ സമ്മാനമായി മാരുതി കെടന്‍ കാറ്, 2 പേര്‍ക്ക് സ്‌കൂട്ടര്‍, 3 പേര്‍ക്ക് ഫ്രിഡ്ജ്, 4 പേര്‍ക്ക്’ വാഷിംഗ് മെഷീന്‍ കൂടാതെ സ്റ്റൗ, ഡിന്നര്‍സെറ്റ്, കുക്കര്‍ തുടങ്ങി നിരവധി പ്രോത്സാഹനസമ്മാനങ്ങളും ഈ കാലയളവില്‍ ഉപഭോക്താക്കള്‍ക്ക് നല്‍കിക്കൊണ്ടാണ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ മുന്നേറിക്കൊണ്ടിരിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ പരപ്പനങ്ങാടി മര്‍ച്ചന്റ്സ് അസോസിയേഷന്‍ ഭാരവാഹികളായ അഷ്‌റഫ് കുഞ്ഞാവാസ്,വിനോദ്. എ.വി, ഹരീഷ് ബ്രാസ്,ആബിദ് മിന, ഷമീര്‍ അബ്ഷാസ്,സിയാദ് ടോയ്‌സ് മാള്‍ എന്നിവര്‍ സംബന്ധിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top