HIGHLIGHTS : Drunk man died after pouring battery water, mistaking it for water
തൊടുപുഴ: വെള്ളമെന്ന് തെറ്റിദ്ധരിച്ച് മദ്യത്തില്‍ ബാറ്ററി വാട്ടര്‍ ഒഴിച്ച് കഴിച്ചയാള്‍ മരിച്ചു. ഇടുക്കി മൂലമറ്റം സ്വദേശി മഠത്തില്‍ മോഹനനാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം.
ഇന്നലെ ഉച്ചക്ക് ഭക്ഷണം കഴിക്കുന്നതിന് മുന്‍പായി ഇയാള്‍ മദ്യപിക്കുകയായിരുന്നു. മദ്യം ഗ്ലാസില്‍ ഒഴിച്ച ശേഷം സമീപത്തുണ്ടായിരുന്ന കുപ്പിയിലേത് വെള്ളമാണെന്ന് കരുതി അബദ്ധത്തില്‍ ബാറ്ററി വെള്ളം മദ്യത്തില്‍ ഒഴിച്ച് കഴിക്കുകയായിരുന്നു. അരുചി തോന്നിയതിനെ തുടര്‍ന്ന് മദ്യം കഴിക്കല്‍ നിര്‍ത്തിയ മോഹനന്‍ അവിടെയുണ്ടായിരുന്നവരോട് കാര്യങ്ങള്‍ പറഞ്ഞു. അപ്പോഴാണ് വെള്ളത്തിന് പകരം കുടിച്ചത് ബാറ്ററി വെള്ളമാണെന്ന് സുഹൃത്തുക്കള്‍ക്ക് മനസിലായത്.


തുടര്‍ന്ന് സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളെ വിദഗ്ധ ചികിത്സയ്ക്കായി ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ ഇന്ന് മോഹനന്‍ മരിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് എടുത്തിട്ടുണ്ട്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു