HIGHLIGHTS : Arthritis treatment camp organized on World Physiotherapy Day
ലോക ഫിസിയോ തെറാപ്പി ദിനത്തില്‍ ആര്‍ത്രൈറ്റിക്‌സ് ചികിത്സ ക്യാമ്പ് സംഘടിപ്പിച്ചു. കിബിട്‌സ് ഫിസിയോ തെറാപ്പി സെന്ററും പരപ്പനാട് വാക്കേസ് ക്ലബ്ബും സംയുക്തമായി ചിറമംഗലം കിബിട്‌സ് ഫിസിയോതെറാപ്പി സെന്ററില്‍ വെച്ച് ലോക ഫിസിയോതെറാപ്പി ദിനത്തില്‍ സൗജന്യ ആര്‍ത്രൈറ്റിക്‌സ് ചികില്‍സാ ക്യാമ്പ് സംഘടിപ്പിച്ചു. പരപ്പനങ്ങാടിയിലെയും പരിസരപ്രദേശങ്ങളിലെയും വിവിധ മേഖലകളിലെയും പുരുഷന്മാരും സ്ത്രീകളും അടക്കം അമ്പതോളം പേര്‍ ക്യാമ്പിലെത്തി ചികിത്സ നേടി.
രാവിലെ എട്ടുമണിക്ക് ആരംഭിച്ച ക്യാമ്പ് ഉച്ചക്ക് ഒരുമണിക്ക് അവസാനിച്ചു. ക്യാമ്പ് വാക്കേഴ്‌സ് ക്ലബ്ബിന്റെ വൈസ് പ്രസിഡന്റ് കുഞ്ഞിമരക്കാര്‍ പിവിയെ പരിശോധിച്ച് തുടക്കം കുറിച്ചു. പ്രസിഡന്റ് ഉണ്ണികൃഷ്ണന്‍ കെ , കണ്‍വീനര്‍ കെ ടി വിനോദ് , ക്ലബ്ബ് മെമ്പര്‍മാരായ ടി മനോജ്, രവീന്ദ്രന്‍, ഷീബ പി, കിബിട്‌സ് എം ഡി മുഹമ്മദ് യാസിര്‍ എന്നിവര്‍ പങ്കെടുത്തു.


തുടര്‍ന്ന് കായിക മേഖലയില്‍ വരാവുന്ന പരിക്കുകളെ കുറിച്ചും അതിന് നല്‍കാവുന്ന ചികിത്സയെകുറിച്ചും ഡോ. ജര്‍ഷാദ് തട്ടാരത്തില്‍ ക്ലാസ് എടുത്തു. ക്യാമ്പിന് ഫിസിയോ തെറാപ്പി ഡോക്ടര്‍മാരായ ആദില്‍ മുഹമ്മദ് ,ദീപ, നിഖില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു