Section

malabari-logo-mobile

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവുകളുടെ കാര്യത്തില്‍ തീരുമാനം ഇന്ന്

HIGHLIGHTS : Decision today on lockdown concessions in the state

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവുകളുടെ കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേരുന്ന അവലോകന യോഗത്തിലാകും തീരുമാനം.

ഇന്നലെ ചേര്‍ന്ന യോഗം വടക്കന്‍ ജില്ലകളില്‍ പരിശോധന കര്‍ശനമാക്കാന്‍ തീരുമാനമെടുത്തിരുന്നു. രോഗികളുടെ എണ്ണം കുറയാത്തതിനാലാണ് വടക്കന്‍ ജില്ലകളില്‍ പരിശോധന വര്‍ധിപ്പിക്കുന്നത്. ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് കുറവുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ ഉണ്ടാകും.

sameeksha-malabarinews

ടി.പി.ആര്‍. 6ന് താഴെയുള്ള 143, ടി.പി.ആര്‍. 6നും 12നും ഇടയ്ക്കുള്ള 510, ടി.പി.ആര്‍. 12നും 18നും ഇടയ്ക്കുള്ള 293, ടി.പി.ആര്‍. 18ന് മുകളിലുള്ള 88 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!