
കൊച്ചി: കൊച്ചി നാവികസേനാ ആസ്ഥാനത്ത് നാവികന്‍ വെടിയേറ്റ് മരിച്ച നിലയില്‍. സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉത്തര്‍പ്രദേശ് അലിഗഡ് സ്വദേശിയായ പത്തൊന്‍പതുകാരിയാണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെ നാവിക സേനാ പരിസരത്ത് പട്രോളിംഗിനായി ഇറങ്ങിയ ഉദ്യോഗസ്ഥരാണ് നാവികനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഹാര്‍ഹര്‍ പോലീസില്‍ വിവരമറിയിക്കുകയായരുന്നു. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
തുഷാര്‍ അത്രി കഴിഞ്ഞയിടയ്ക്കാണ് കൊച്ചി നാവികസേനയില്‍ ജോലിയില്‍ പ്രവേശിച്ചത്. സുരക്ഷാ ഡ്യൂട്ടിയാണ് ഇയാള്‍ക്ക് നല്‍കിയത്. കൈവശം ആയുധം നല്‍കിയിരുന്നു. ആത്മഹത്യയാണോ, വെടിയേറ്റ് കൊല്ലപ്പെട്ടതാണോ എന്ന കാര്യം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചു.




