Section

malabari-logo-mobile

ഇന്ധന വിലവര്‍ധന; ഡിവൈഎഫ്ഐ ധര്‍ണ ഇന്ന്

HIGHLIGHTS : Fuel price hike; DYFI dharna today

മലപ്പുറം: ഇന്ധന -വിലവര്‍ധനവിനെതിരെ ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ ചൊവ്വാഴ്ച ബ്ലോക്ക് കേന്ദ്രങ്ങളിലെ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്കുമുന്നില്‍ ധര്‍ണ സംഘടിപ്പിക്കും. രാവിലെ പത്തുമുതല്‍ പകല്‍ ഒന്നുവരെയാണ് ധര്‍ണ.

ജില്ലാ സെക്രട്ടറി പി കെ മുബഷീര്‍ മലപ്പുറം ഹെഡ് പോസ്റ്റ്ഓഫീസിന് മുന്നിലും കൂട്ടിലങ്ങാടി പടിഞ്ഞാറ്റുമുറിയിലും പ്രസിഡന്റ് കെ ശ്യാംപ്രസാദ് പെരിന്തല്‍മണ്ണ ഹെഡ് പോസ്റ്റ്ഓഫീസ് പരിസരത്തും സംസ്ഥാന കമ്മിറ്റി അംഗം കെ മുഹമ്മദ് ഷെരീഫ് മഞ്ചേരി ബസ് സ്റ്റാന്‍ഡ്, അരീക്കോട് എന്നിവിടങ്ങളിലും ധര്‍ണ ഉദ്ഘാടനംചെയ്യും.

sameeksha-malabarinews

പൊന്നാനി, പന്താവൂര്‍, എടക്കര, കടുങ്ങപുരം, രണ്ടത്താണി, നിലമ്പൂര്‍, വണ്ടൂര്‍, തിരൂര്‍, വാഴയൂര്‍, താനൂര്‍ എന്നിവിടങ്ങളിലും ധര്‍ണ നടക്കും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!