HIGHLIGHTS : Malaikottai Valiban: Mohanlal's new look is out in Shibu Baby John
മോഹന്‍ ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ പ്രേക്ഷകര്‍ക്കായി മോഹന്‍ലാല്‍ സിനിമയിലെ പുതിയ ലുക്ക് പുറത്ത് വിട്ട് നിര്‍മ്മാതാവ് ഷിബു ബേബി ജോണ്‍. മോഹന്‍ ലാല്‍ നായകനായി എത്തുന്ന ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന ‘മലൈക്കോട്ടൈ വാലിബന്‍’ എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നും എടുത്ത മോഹന്‍ ലാലിന്റെ ലുക്ക് ആണ് പുറത്ത് വീട്ടിരിക്കുന്നത്.
‘ തലങ്ങള്‍ മാറി വന്ന ഒരു ആത്മ ബന്ധമാണ് ഇത്. മോഹന്‍ ലാലില്‍ തുടങ്ങി ലാലുവിലൂടെ വാലിബനില്‍ എത്തി നില്‍ക്കുന്നുവെന്നും പിറന്നാള്‍ ആശംസകള്‍ ലാലു എന്നും ചിത്രത്തിന് തഴെയായി ഷിബു ബേബി ജോണ്‍ കുറിച്ചു. കുടുമ കെട്ടി കയ്യില്‍ പച്ച കുത്തിയുമാണ് ഈ സിനിമയില്‍ മോഹന്‍ ലാലിന്റെ ലുക്ക്.നേരത്തെ പുറത്ത് വിട്ട് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കൂടുതല്‍ ശ്രദ്ധ നേടിയിരുന്നു.
