വിവാഹ വാര്‍ഷിക ആഘോഷ ചെലവ് കിടപ്പ് രോഗികള്‍ക്ക് നല്‍കി ദമ്പതികള്‍

കടലുണ്ടി:വിവാഹ വാര്‍ഷികം ആഘോഷിക്കുന്നതിന് മാറ്റിവെച്ച തുക കിടപ്പ് രോഗികളുടെ പരിചരണത്തിന് നല്‍കി ദമ്പതികള്‍. മണ്ണൂര്‍ വളവിലെ എ.ടി. സുബ്രഹ്‌മണ്യന്‍ – വിജയകുമാരി ദമ്പതികളാണ് തങ്ങളുടെ നാല്പതാം വിവാഹ വാര്‍ഷിക ആഘോഷ പരിപാടികള്‍ ഒഴിവാക്കി തുക കടലുണ്ടി നവധാര പെയിന്‍ ആന്റ് പാലിയേറ്റീവിലെ കിടപ്പുരോഗികള്‍ക്ക് പരിചരണത്തിനായി നല്‍കിയത്.

മുഖ്യ രക്ഷാധികാരി കെ. ഗംഗാധരന്‍ തുക ഏറ്റുവാങ്ങി. അബൂബക്കര്‍ പഴയില്ലത്ത് അദ്ധ്യക്ഷത വഹിച്ചു. ഒ.വിശ്വനാഥന്‍, എന്‍.കെ.ബിച്ചിക്കോയ, സന്തോഷ് പുഴക്കല്‍, വെണ്‍മണി ഹരിദാസ്, യൂനുസ് കടലുണ്ടി, എ.വി.ജയശ്രീ, സുധാകരന്‍ മണ്ണില്‍, ഉദയന്‍ കാര്‍ക്കോളി തുടങ്ങിയവര്‍ സംസാരിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top