Section

malabari-logo-mobile

മൊബൈല്‍ കമ്പനി ചാല്‍കീറി പരപ്പനങ്ങാടി ജംങ്ഷനില്‍ റോഡ് തകര്‍ന്നു

HIGHLIGHTS : പരപ്പനങ്ങാടി : കനത്ത മഴ പെയ്തതിനെ തുടര്‍ന്ന് മൊബൈല്‍ കമ്പനിക്കാര്‍ ചാല്‍കീറിയ പരപ്പനങ്ങാടി ജംങ്ഷനിലെ റോഡ് തകര്‍ന്നു.

parappananagdi accidentപരപ്പനങ്ങാടി : കനത്ത മഴ പെയ്തതിനെ തുടര്‍ന്ന് മൊബൈല്‍ കമ്പനിക്കാര്‍ ചാല്‍കീറിയ പരപ്പനങ്ങാടി ജംങ്ഷനിലെ റോഡ് തകര്‍ന്നു. പരപ്പനങ്ങാടി ജംങ്ഷനില്‍ റബറൈസ് ചെയ്ത റോഡിന്റെ അരിക് വശമാണ് തകര്‍ന്നത്. ഈ ഭാഗം കിളച്ച് മൊബൈല്‍ കമ്പനിക്കാര്‍ ചാല്‍കീറി ബോളറുകള്‍ അടക്കമുള്ള വലിയ കല്ലുകള്‍ പുറത്തിട്ടാണ് പ്രവൃത്തി നടത്തിയത്. അന്ന് ജനങ്ങള്‍ ഇടപ്പെട്ടതിനെ തുടര്‍ന്ന് കമ്പനിക്കാര്‍ മുകള്‍ഭാഗം മാത്രം കോണ്‍ക്രീറ്റ് ചെയ്തിരുന്നു. ഈ ഭാഗമാണ് ഇപ്പോള്‍ പൊളിഞ്ഞ് വീണ് വലിയ ഗര്‍ത്തങ്ങള്‍ ഉണ്ടായിരിക്കുന്നത്.

ഏറെ തിരക്കേറിയ പയനിങ്ങല്‍ ജംങ്ഷനില്‍ ഉണ്ടായിരിക്കുന്ന ഈ കുഴികള്‍ വലിയ അപകടങ്ങള്‍ വരുത്തി വെക്കുന്നവയാണ്.

sameeksha-malabarinews

ഈ കുഴി രൂപപ്പെട്ടിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും അധികൃതര്‍ ഇതുവരെ യാതൊരു നടപടിയും കൈകൊണ്ടിട്ടില്ല. അതേസമയം ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ തൊട്ടടുത്ത് ആയതിനാല്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള കാല്‍നട യാത്രക്കാര്‍ അപകടത്തില്‍പ്പെടാന്‍ സാധ്യതയേറെയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!