കോഴിക്കോട് : വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ തുടരും. കോഴിക്കോട് ജില്ലയിലെ മലയോര മേഖല ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ മണ്ണിടിച്ചിലിന് സാധ്യത ഉള്ളതിനാല്‍ ജാഗ്രതാ പാലിക്കാന്‍ ജില്ലാഭരണകൂടം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
എല്ലാ താലൂക്കുകളിലും കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ശക്തമായ മഴയെ തുടര്‍ന്ന് മലയോര മേഖലകളില്‍ പലയിടത്തും കൃഷിനാശം സംഭവിച്ചിട്ടുണ്ട്.
ഇന്നലെ രാത്രിമുതല്‍ വയനാട്ടില്‍ ആരംഭിച്ച മഴ ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുകയാണ്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



