ഭോപ്പാല്‍ : നവവധു വിവാഹപന്തലില്‍ വെച്ച് വെടിയേറ്റ് മരിച്ചു. ഭോപ്പാലിലാണ് യുവതിയെ വിവാഹ ദിവസം കല്ല്യാണമണ്ഡപത്തില്‍ വെച്ച് വെടിവെച്ച് കൊന്നത്. പെണ്‍കുട്ടിയുടെ മുന്‍കാമുകനാണ് വെടിവെച്ചത്.
ഭോപ്പാലിലെ ലാല്‍ഘട്ടില്‍ വെച്ച് നടത്തിയ വിവാഹ സല്‍ക്കാരത്തില്‍ വരനോടൊപ്പം സ്റ്റേജില്‍ അതിഥികളെ സ്വീകരിക്കുന്നതിനിടെയാണ് ഡോ. ജയശ്രീ നാംദേവ് വെടിയേറ്റ് കൊല്ലപ്പെട്ടത്. അനുരാഗ്‌സിംഗ് എന്നയാളാണ് മണ്ഡപത്തിലെത്തി യുവതിയെ വെടിവെച്ചത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
വെടിവെച്ച അനുരാഗ് സിംഗിനെ വിവാഹത്തില്‍ പങ്കെടുത്തിരുന്ന ആളുകള്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. തന്നെ വിവാഹം കഴിക്കാമെന്ന് വാക്കു തന്ന് വഞ്ചിച്ചതിനാലാണ് ഈ കടുംകൈ ചെയ്തതെന്ന് ഇയാള്‍ പോലീസിന് മൊഴി നല്‍കി. സംഭവത്തില്‍ പോലീസ് അനേ്വഷണം ആരംഭിച്ചു.



