Section

malabari-logo-mobile

പാമോയിലിന്‍ കേസ് ; കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാന്‍ വിഎസിന് അനുമതി

HIGHLIGHTS : ദില്ലി : പാമോയിലിന്‍ കേസില്‍ തുടരനേ്വഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ വിഎസ് അച്യുതാനന്ദന് സുപ്രീംകോ...

v s ദില്ലി : പാമോയിലിന്‍ കേസില്‍ തുടരനേ്വഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ വിഎസ് അച്യുതാനന്ദന് സുപ്രീംകോടതി അനുമതി നല്‍കി. കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ കൂടുതല്‍ രേഖകള്‍ ഹാജരാക്കാനാണ് പ്രതിപക്ഷ നേതാവിന് സുപ്രീം കോടതി അനുമതി നല്‍കിയിരിക്കുന്നത്. ഉമ്മന്‍ചാണ്ടിക്കെതിരെ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കുവാന്‍ വിഎസ് കോടതിയുടെ അനുമതി തേടിയിരുന്നു. വേനലവധിക്ക് കോടതി പിരിയുന്നതിനാല്‍ ജൂലൈയിലായിരിക്കും ഇനി കേസ് പരിഗണിക്കുക.
പാമോയിലിന്‍ ഇടപാടില്‍ അന്നത്തെ ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്ക് പങ്കുണ്ടോ എന്നനേ്വഷിക്കണമെന്ന വിഎസിന്റെ ആവശ്യത്തെ നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. രണ്ട് തവണ അനേ്വഷണം നടത്തിയിട്ടും ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവ് ലഭിച്ചില്ലെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തമാക്കിയ അനേ്വഷണ റിപ്പോര്‍ട്ട് തള്ളണമെന്നാണ് ഹൈക്കോടതി വിധിക്കെതിരെ നല്‍കിയ അപ്പീലില്‍ വിഎസിന്റെ ആവശ്യം. മുതിര്‍ന്ന അഭിഭാഷകനായ വി ഗിരിയാണ് കേസില്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായത്.
പൊതുഖജനാവില്‍ രണ്ടരക്കോടിയോളം രൂപ നഷ്ടമുണ്ടാക്കിയ ഇടപാടില്‍ ഏതെങ്കിലും സ്വകാര്യ കമ്പനിക്കായി ഉമ്മന്‍ചാണ്ടി ഇടപ്പെട്ടതിന് തെളിവില്ലെന്നായിരുന്നു വിജിലന്‍സ് അനേ്വഷണ റിപ്പോര്‍ട്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!