Section

malabari-logo-mobile

മേഘാലയ മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെ ആള്‍ക്കൂട്ട ആക്രമണം ; സുരക്ഷാ ജീവനക്കാര്‍ക്ക് പരിക്ക്

HIGHLIGHTS : Mob attack on Meghalaya Chief Minister's office; Injury to security personnel

മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മയുടെ ഓഫീസിലേക്ക് ആള്‍ക്കൂട്ട ആക്രമണം. തിങ്കള്‍ വൈകിട്ടുണ്ടായ ആക്രമണത്തില്‍ മുഖ്യമന്ത്രിക്കും അഞ്ച് സുരക്ഷാ ജീവനക്കാര്‍ക്കും പരിക്കേറ്റു. തുരായെ ശീതകാല തലസ്ഥാനമാക്കണമെന്ന് ആവശ്യപ്പെടുന്ന ഗാരോ കുന്നുകള്‍ ആസ്ഥാനമാക്കിയ സംഘടനാ പ്രവര്‍ത്തകരാണ് ആക്രമിച്ചത്.

ടൂറ നഗരത്തെ മേഘാലയ സംസ്ഥാനത്തിന്റെ ശൈത്യ കാല തലസ്ഥാനമാക്കണമെന്നാവശ്യപ്പെട്ട് എ.സി.എച്ച്.ഐ.കെ, ജി.എച്ച്.എസ്.എം.സി തുടങ്ങിയ സിവില്‍ സൊസൈറ്റി ഗ്രൂപ്പുകള്‍ നിരാഹാര സമരം നടത്തിവരികയായിരുന്നു. ഇവരുമായുള്ള ചര്‍ച്ചയ്ക്കായാണ് മുഖ്യമന്ത്രി എത്തിയത്. ഇതിനിടെ വൈകുന്നേരത്തോടെ ഓഫീസിന് പുറത്ത് വന്‍ ജനക്കൂട്ടം തടിച്ചുകൂടി. ഇതിനിടയിലാണ് ചിലര്‍ ഓഫീസിലേക്ക് കല്ലെറിയാന്‍ തുടങ്ങിയത്. പൊലീസുകാരടക്കമുള്ള സുരക്ഷാ ജീവനക്കാര്‍ പരിക്കേറ്റ് താഴെവീണു. പരിക്കുണ്ടെങ്കിലും മുഖ്യമന്ത്രി സുരക്ഷിതനാണ്. എന്നാല്‍, സംഘര്‍ഷം തുടരുന്നതിനാല്‍ അദ്ദേഹം രാത്രി വൈകിയും ഓഫീസില്‍ തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

sameeksha-malabarinews

സമരം അവസാനിപ്പിച്ച് ശീതകാല തലസ്ഥാനം, ജോലി സംവരണം തുടങ്ങിയ ആവശ്യങ്ങളില്‍ ചര്‍ച്ചയ്ക്ക് വരാന്‍ മുഖ്യമന്ത്രി പ്രക്ഷോഭകരോട് ആവശ്യപ്പെട്ടതായാണ് വിവരം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!