Section

malabari-logo-mobile

താനൂര്‍ ബോട്ടപകടം; രണ്ട് പ്രതികള്‍ക്ക് ജാമ്യം

HIGHLIGHTS : Tanur boat accident; Bail for two accused

കൊച്ചി: താനൂര്‍ ബോട്ടപകടത്തെ തുടര്‍ന്ന് അറസ്റ്റിലായ മാരിടൈം ബോര്‍ഡ് ചീഫ് സര്‍വേയര്‍ സെബാസ്റ്റിയന്‍ ജോസഫ്, പൊന്നാനിയുടെ ചുമതലയുള്ള ബേപ്പൂരിലെ സീനിയര്‍ പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ വി വി പ്രസാദ് എന്നിവര്‍ക്ക് ഹൈക്കോടതി കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചു.

കൊലപാതകം അടക്കമുള്ള വകുപ്പുകളാണ് ഇവര്‍ക്കെതിരെയുള്ളത്. ഇരുവരും ഒരുലക്ഷം രൂപവീതം ബോണ്ടും തുല്യതുകയ്ക്കുള്ള രണ്ടുവീതം ആള്‍ജാമ്യവും നല്‍കണമെന്ന ഉപാധികളോടെയാണ് ജാമ്യം. കേസന്വേഷണവുമായും വിചാരണനടപടികളുമായും പ്രതികള്‍ സഹകരിക്കണം. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു.

sameeksha-malabarinews

അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതുവരെ എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥനുമുന്നില്‍ ഹാജരാകണമെന്നും സാക്ഷികളെ സ്വാധീനിക്കരുതെന്നും തെളിവ് നശിപ്പിക്കരുതെന്നും അടക്കമുള്ള വ്യവസ്ഥകളോടെയാണ് ജസ്റ്റിസ് സിയാദ് റഹ്‌മാന്‍ ജാമ്യം അനുവദിച്ചത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!