Section

malabari-logo-mobile

നിസ്വാര്‍ത്ഥ മാധ്യമ പ്രവര്‍ത്തനങ്ങളിലൂടെ നാടിന്റെ പുരോഗതിക്കായി പ്രവര്‍ത്തിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കാകണം;മന്ത്രി വി അബ്ദുറഹിമാന്‍

HIGHLIGHTS : Minister V Abdurahman inaugurated the renovated Tirur Press Club building

തിരൂർ:ജനാധിപത്യത്തെ മഹത്തരമാക്കുന്നതിൽ മാധ്യമങ്ങൾക്ക് തുല്യതയില്ലാത്ത സ്ഥാനമുണ്ടെന്നും നിസ്വാർത്ഥ മാധ്യമ പ്രവർത്തനങ്ങളിലൂടെ നാടിന്റെ പുരോഗതിക്കായി പ്രവർത്തിക്കാൻ മാധ്യമപ്രവർത്തകർക്കാകണമെന്നും കായിക വഖഫ് വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു. തിരൂരിൽ നവീകരണം പൂർത്തിയാക്കിയ പ്രസ്ക്ലബ് കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോർപറേറ്റുകൾക്കായി വാർത്തകൾ വളച്ചൊടിക്കുന്ന പ്രവണത രാജ്യത്ത് വർധിച്ചുവരികയാണ്. മാധ്യമ മുതലാളിമാരുടെ താല്പര്യങ്ങൾക്കനുസരിച്ച് വാർത്തയെഴുതാൻ മാധ്യമപ്രവർത്തകർ നിർബന്ധിതരാകുകയാണ്. ദേശീയ മാധ്യമങ്ങൾ പോലും സത്യാനന്തര വാർത്തകൾ മെനയുന്ന തിരക്കിലാണ്. മൂല്യാധിഷ്ഠിത മാധ്യമപ്രവർത്തനം ശോഷണം സംഭവിച്ചുകൊണ്ടിരിക്കുന്ന കാലത്ത് നീതിക്കൊപ്പം നിന്ന് പോരാടാൻ മാധ്യമ പ്രവർത്തകർക്കാകണമെന്നും മന്ത്രി വി അബ്ദുറഹിമാൻ പറഞ്ഞു.

ചടങ്ങിൽ കുറുക്കോളി മൊയ്തീൻ എം എൽ എ അധ്യക്ഷനായി.
നഗരസഭാ ചെയർപേഴ്സൺ എ പി നസീമ ലൈബ്രറി ഉദ്ഘാടനം ചെയ്തു.അംഗങ്ങൾക്കുള്ള  ഐ ഡി കാർഡ് വിതരണോദ്ഘാടനം തിരൂർ ഡിവൈഎസ്പി  വി വി ബെന്നിയും വെഹിക്കിൾ സ്റ്റിക്കർ വിതരണോദ്ഘാടനം  തിരൂർ ജോയിന്റ് ആർടിഒ അൻവർ മൊയ്തീനും ഡയറക്ടറി പ്രകാശനം തിരൂർ നഗരസഭ വൈസ് ചെയർമാൻ പി രാമൻകുട്ടിയും സുബൈർ കല്ലൻ സ്മരണിക
കവർ പ്രകാശനം വികെഎം ഷാഫിയും നിർവ്വഹിച്ചു.

sameeksha-malabarinews

ചടങ്ങിൽ മെജസ്റ്റിക്ക് അഹമ്മദ് ഹാജി,ആഷിഖ് കൈനിക്കര ,
കബീർ മംഗലം എന്നിവരെ ആദരിച്ചു.  ജില്ല പഞ്ചായത്ത് മെമ്പർ ഫൈസൽ എടശ്ശേരി, നഗരസഭാ പ്രതിപക്ഷ നേതാവ് അഡ്വ എസ്  ഗിരീഷ്, മലപ്പുറം പ്രസ് ക്ലബ് സെക്രട്ടറി കെപി എം റിയാസ്,
അഡ്വ. പി ഹംസക്കുട്ടി,അഡ്വ. കെ. ഹംസ,നിർമലാ കുട്ടികൃഷ്ണൻ, അഡ്വ. ദിനേശ് പൂക്കയിൽ, കൈനിക്കര ഷാഫി ഹാജി, പി എ ബാവ , വി കെ റഷീദ്, വിനോദ് തലപ്പള്ളി, കെ പി ഒ റഹ്മത്തുള്ള എന്നിവർ സംസാരിച്ചു.  പ്രസ് ക്ലബ് പ്രസിഡന്റ് പി കെ രതീഷ് സ്വാഗതവും സെക്രട്ടറി എ പി ഷഫീഖ് നന്ദിയും പറഞ്ഞു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!