Section

malabari-logo-mobile

തരിശുഭൂമിയില്‍ മില്ലറ്റ് കൃഷി പദ്ധതി ; സംസ്ഥാനതല ഉദ്ഘാടനം വടകരയില്‍

HIGHLIGHTS : Millet Cultivation Project on Barren Land; State level inauguration in Vadakara

ഹരിത കേരളം മിഷന്റെ നെറ്റ് സീറോ കാര്‍ബണ്‍ കേരളം ക്യാമ്പയിന്‍ ഏറ്റെടുത്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ തരിശുഭൂമിയില്‍ മില്ലറ്റ് കൃഷി നടപ്പിലാക്കുന്നതിന്റെ ഭാഗമായി വടകരയില്‍ തരിശു ഭൂമിയില്‍ മില്ലറ്റ് കൃഷി പദ്ധതി നടപ്പിലാക്കുന്നു.

പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഡിസംബര്‍ 15ന് രാവിലെ 9 മണിക്ക് വടകരയില്‍ നടക്കും. നാലാം വാര്‍ഡായ പഴങ്കാവ് ഫയര്‍ സ്റ്റേഷന് സമീപം നടക്കുന്ന കൃഷിയുടെ ഉദ്ഘാടനം കോഴിക്കോട് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് നിര്‍വഹിക്കും. വടകര നഗരസഭ ചെയര്‍പേഴ്‌സണ്‍
കെ പി ബിന്ദു അധ്യക്ഷത വഹിക്കും.

sameeksha-malabarinews

നിലവിലുള്ള കൃഷി ഭൂമിയില്‍ മില്ലറ്റ് കൃഷി നടപ്പിലാക്കുന്നതിനോടൊപ്പം തരിശുഭൂമിയെ കൃഷിയോഗ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മില്ലറ്റ് കൃഷി നടപ്പിലാക്കുന്നത്. നെറ്റ് സീറോ കാര്‍ബണ്‍ കേരളം ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഹരിത കേരളം മിഷന്റെ സഹകരണത്തോടെ മില്ലറ്റ് കൃഷി വ്യാപകമാക്കുന്നതിന്റെ ആദ്യ പ്രവര്‍ത്തനം കൂടിയാണ് വടകര നഗരസഭയില്‍ നടപ്പിലാക്കുന്നത്.

മില്ലറ്റ് മിഷന്‍ കൃഷി വകുപ്പ്, തൊഴിലുറപ്പ് പദ്ധതി എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് മില്ലറ്റ് കൃഷി നടത്തുക.
40 സെന്റ് സ്ഥലത്താണ് ഉദ്ഘാടന സമയത്ത് മില്ലറ്റ് വിത്ത് വിതക്കുന്നത്. അതിനുശേഷം വാര്‍ഡിലെ മറ്റ് ഇടങ്ങളിലേക്ക് മില്ലറ്റ് വ്യാപിപ്പിക്കും. നഗരസഭയില്‍ ആദ്യഘട്ടത്തില്‍ ഒന്നര ഹെക്ടര്‍ സ്ഥലത്ത് വിത്ത് വിതയ്ക്കും.
ഒന്‍പതു തരം മില്ലറ്റ് വിഭാഗത്തില്‍ റാഗി, ബാജ്‌റ, ജോവര്‍ എന്നിവയാണ് കൃഷി ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. ഡിസംബര്‍ മുതല്‍ മാര്‍ച്ചു വരെയാണ് ഇതിന്റെ കൃഷിക്കാലം. മഴയത്ത് കൃഷി ചെയ്യാന്‍ പറ്റാത്ത വിളയാണ് ഇത്. കടുത്ത വേനലിനെയും അതിജീവിക്കാന്‍ മില്ലറ്റിന് കഴിവുണ്ട്. അതിനാല്‍ വേനല്‍ക്കാല കൃഷിയായി ഇതിനെ പരിഗണിക്കാന്‍ കഴിയും.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!