കോഴിക്കോട് : ജില്ലയിലെ പാചക വാതക വിതരണ ഏജന്‍സികളിലും പെട്രോള്‍ പമ്പുകളിലും ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് പരിശോധന നടത്തി. പെട്രോള്‍ പമ്പുകളില്‍ കുടിവെള്ളം ,സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേക ടോയിലെറ്റ് സൗകര്യം ഉറപ്പു വരുത്തുന്നതിനും ഗ്യാസ് ഏജന്‍സികള്‍ സബ്‌സിഡി ഗ്യാസിന് അധിക വില ഈടാക്കല്‍, മുന്‍ഗണനാ ക്രമം പാലിക്കാതെയുള്ള പാചക വാതക വിതരണം, വീട്ടാവശ്യത്തിനുള്ള പാചക വാതകത്തിന്റെ ദുരുപയോഗം നടത്തുന്നു തുടങ്ങിയ പരാതികള്‍ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് മിന്നല്‍ പരിശാധന നടത്തിയത്.
ക്രമക്കേടുകള്‍ കണ്ട സ്ഥാപനങ്ങള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ജില്ലാ സപ്ലൈ ഓഫീസര്‍ ബിന്ദു.എസ്.ഒ, താലൂക്ക് സപ്ലൈ ഓഫീസര്‍മാരായ മനോജ് കുമാര്‍.കെ.കെ, രജനി.കെ,ചന്ദ്രന്‍ കുഞ്ഞിപറമ്പത്ത്, ഫൈസല്‍.പി, സിറ്റി റേഷനിംഗ് ഓഫീസര്‍മാരായ ലളിതാ ഭായ്.എസ്, ജയന്‍.എന്‍ എന്നിവര്‍ പരിശാധനയില്‍ പങ്കെടുത്തു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




