താനൂര്‍: പ്രായപൂര്‍ത്തിയാകാത്ത മകന് സ്‌കൂട്ടര്‍ ഓടിച്ചതിന് മാതാവിനെതിരെ കേസ് . പ്രായപൂര്‍ത്തിയാകാത്ത മകന് സ്‌കൂട്ടര്‍ ഓടിക്കാന്‍ നല്‍കിയതിനാണ് മാതാവിനെതിരെ താനൂര്‍ പൊലീസ് കേസെടുത്തത്. ഒഴൂര്‍ ചുരങ്ങരയില്‍ ഇന്ന് രാവിലെ പന്ത്രണ്ടരയോടെയാണ് സംഭവം. താനൂര്‍ പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ എം സുകീഷ്‌കുമാറും സംഘവും പെട്രോളിങ് നടത്തുന്നതിനിടെയാണ് കുട്ടി ഡ്രൈവര്‍ പിടിയിലായത്.
ഒഴൂര്‍-വെള്ളച്ചാല്‍ റോഡില്‍ നിന്നെത്തിയ കുട്ടിഡ്രൈവര്‍ പൊലീസിന് മുന്നില പെടുകയായിരുന്നു. പൊലീസ് കൈകാണിച്ച് വയസുള്‍പ്പടെ പരിശോധിച്ചതോടെയാണ് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് വ്യക്തമായത്. അതോടെ വാഹനത്തിന്റെ ഉടമ ഉമ്മയെ വിളിച്ചുവരുത്തി കേസെടുക്കുകയായിരുന്നു. വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. ഒഴൂര്‍ വെള്ളച്ചാല്‍ മുണ്ടക്കോറ സൈനബയാണ് കേസില്‍ അകപ്പെട്ടിട്ടുള്ളത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




