മാസ്റ്റര്‍ തിയ്യറ്റര്‍ റിലീസിന് ;ഒടിടി റിലീസിനില്ലെന്ന് നിര്‍മ്മാതാവ്

പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന വിജയ് നായകനായ ലോകേഷ് കനഗരാജ് ചിത്രം മാസ്റ്റര്‍ തീയറ്ററില്‍ തന്നെ റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാവ് സേവിയര്‍ ബ്രിട്ടോ. ഒടിടി ഓഫര്‍ ലഭിച്ചിരുന്നെങ്കിലും തല്‍ക്കാലം ഒടിടി റിലീസിനില്ലെന്നും തിയ്യറ്ററില്‍ തന്നെ റിലീസ് ചെയ്യാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വിജയ് സേതുപതി, മലയാളിയായ മാളവിക മോഹനന്‍, അന്‍ഡ്രിയ ജെര്‍മിയ, ശന്തനു ഭാഗ്യരാജ്, അര്‍ജുന്‍ ദാസ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.

ജനുവരിയില്‍ പൊങ്കല്‍ റിലീസ് ആയി ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •