അതിരപ്പള്ളി ഇന്ന് തുറക്കും

കോവിഡിനെ തുടര്‍ന്ന് പ്രവേശനം നിര്‍ത്തിവെച്ചിരുന്ന അതിരപ്പള്ളി ഇന്ന് വിനോദസഞ്ചാരികള്‍ക്കായി തുറക്കും .വ്യൂ പോയിന്റ് വരെയാണ് പ്രവേശനം. വിനോദ സഞ്ചാരികളുടെയും നാട്ടുകാരുടെയും പ്രധിഷേധത്തിനൊടുവിലാണ് അതിരപ്പള്ളി വ്യൂ പോയിന്റ് തുറക്കുന്നത്.

കോവിഡ് ചട്ടങ്ങള്‍ പാലിച്ച് വ്യൂ പോയിന്റില്‍ നിന്നും വെള്ള ചാട്ടം കാണാനുള്ള അനുമതിയാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. വാഴച്ചാല്‍ മേഖലയിലേക്കുള്ള യാത്രാനിരോധനം തുടരും. ഡിസംബര്‍ 11 മുതല്‍ അതിരപ്പള്ളി പൂര്‍ണ്ണമായും സഞ്ചാരികള്‍ക്ക് തുറന്ന് കൊടുക്കും.

അതിരപ്പള്ളിയെ ആശ്രയിച്ച് കച്ചവടം നടത്തിയിരുന്ന വ്യാപാരികള്‍ കടുത്ത പ്രതിസന്ധിയാണ് ലോക്ക്ഡൗണിന് ശേഷം നേരിട്ടിരുന്നത്.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •