ജയ്പൂര്‍:കോവിഡ് ബാധിച്ച് രാജസ്ഥാനിലെ ബിജെപി നേതാവും രാജ്‌സമന്ദ് എംഎല്‍എയുമായ കിരണ്‍ മഹേശ്വരി (59) അന്തരിച്ചു. ഞായറാഴ്ച രാത്രിയായിരുന്നു അന്ത്യം.
കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് കുറച്ച് ദിവസമായി ഇവര്‍ ചികിത്സയിലായിരുന്നു. രാജ്‌സമന്ദില്‍ നിന്നും മൂന്ന് തവണ എംഎല്‍എയായിട്ടുണ്ട് കിരണ്‍ മഹേശ്വരി.


ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, നിയമസഭാ സ്പീക്കര്‍ സി പി ജോഷി, ബിജെപി സംസ്ഥാന പ്രസിഡന്റ് സതീഷ് പൂനിയ, മറ്റ് നേതാക്കള്‍ തുടങ്ങിയവര്‍ കിരണ്‍ മഹേശ്വരിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.
Share news
3
3