ഞാന്‍ ചിലത് വെളിപ്പെടുത്തിയാല്‍ അത് ചിലരെ വേദനിപ്പിക്കും: ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം:സോളാര്‍ കേസില്‍ ഇനിയും കൂടുതല്‍സത്യങ്ങള്‍ പുറത്തുവരാനുണ്ടെന്നും അപ്പോള്‍ മാത്രമേ താന്‍ കുറ്റക്കാരനല്ലെന്ന് തെളിയുകയുള്ളുവെന്നും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എന്നാല്‍ അക്കാര്യം താന്‍ ഇപ്പോള്‍ പറയുന്നില്ലെന്നും ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

താന്‍ ഒരാളെ കുറ്റപ്പെടുത്തുന്ന കാര്യത്തില്‍ പിറകിലാണെന്നും വേട്ടയാടപ്പെടുന്ന അവസരത്തിലും നാളെ സത്യം പുറത്തുവരുമെന്ന ഒരു ആത്മവിശ്വാം ഉണ്ടായിരുന്നെന്നും ആ ഒരു വിശ്വാസത്തിലാണ് നിന്നതെന്നും ഇത് ഒരു പുതുമയുള്ള കാര്യമായികരുതുന്നില്ലെന്നും അദേഹം പറഞ്ഞു.

എന്നോട് പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ ഞാന്‍ വെളിപ്പെടുത്തുമ്പോള്‍ അതില്‍ വേദനിക്കുന്ന ചിലരുണ്ട്.ഞാന്‍ ആരേയും വേദനിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ല.അതുകൊണ്ട് ഞാന്‍ അത് പറയുന്നില്ല. ആരോപണവുമായി ബന്ധപ്പെട്ട് ഒന്നു രണ്ട് ശതമാനം കൂടി വന്നാലേ അത് നൂറുശതമാനമാകയുള്ളൂ വെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ഏത് വിഷയത്തിലാണ് കാര്യങ്ങള്‍ പുറത്തുവരാനുള്ളത് എന്ന മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ഈ വിഷയത്തില്‍ തന്നെ അല്‍പം കൂടികാര്യങ്ങള്‍ പുറത്തുവരാനുണ്ടെന്നും കാത്തിരിക്കൂ എന്നുമായിരുന്നു ഉമ്മന്‍ ചാണ്ടി പറഞ്ഞത്.

ഇനിയും അന്വേഷണം നടത്തി അനാവശ്യമായി ഗവണ്‍മെന്റിന് ചിലവും കാര്യങ്ങളും ഉണ്ടാക്കേണ്ടതുണ്ടോയെന്നും ഒന്നിന്റെ ഫലം നമ്മള്‍ കണ്ടതല്ലേ എന്നും ഉമ്മന്‍ ചാണ്ടി ചോദിച്ചു. അന്വേഷണം കൊണ്ട് സര്‍ക്കാറിന്റെ പണം പോയതല്ലാതെ മറ്റൊരു ഗുണവും ഉണ്ടായില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •