HIGHLIGHTS : Massive drug bust in Tanur; 2 youths arrested with kilos of ganja
താനൂര്‍: താനൂരില്‍ വന്‍ മയക്കുമരുന്ന് വേട്ട. ആറു കിലോയോളം കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയിലായി. ഒരാള്‍ തിരൂര്‍ സ്വദേശിയും മറ്റേയാള്‍ ഇതര സംസ്ഥാനക്കാരനുമാണെന്നാണ് പ്രാഥമിക വിവരം.
ഇന്ന് രാവിലെ ചെന്നൈ മെയിലില്‍ താനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിറങ്ങിയതായിരുന്നു ഇരുവരും.

താനൂര്‍ സിഐ ബെന്നിയുടെ നേതൃത്വത്തില്‍ താനൂര്‍, പരപ്പനങ്ങാടി സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരും എസ്പിയുടെ ഡാന്‍സാഫ് സംഘവും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
മാര്‍ക്കറ്റില്‍ ഏകദേശം ലക്ഷങ്ങള്‍ വിലവരുന്ന കഞ്ചാവാണ് പിടിച്ചെടുത്തിരിക്കുന്നത്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു