HIGHLIGHTS : Tripura, Nagaland, Meghalaya search
ദില്ലി:വടക്ക് കിഴക്ക് സംസ്ഥാനങ്ങളായ ത്രിപുര, നാഗാലാന്റ് ,മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആദ്യ ഫലസൂചകള്‍ പുറത്ത്.
ത്രിപുരയില്‍ 28 സീറ്റില്‍ ബിജെപി മുന്നിട്ട് നില്‍ക്കുന്നു.19 സീറ്റില്‍ സിപിഎം കോണ്‍ഗ്രസ് സഖ്യത്തിന് മുന്‍തൂക്കമുണ്ട്. 60 സീറ്റുകളിലേക്കാണ് വോട്ടെണ്ണല്‍ നടക്കുന്നത്.

മേഘാലയില്‍ എന്‍പിപി മുന്നിട്ടു നില്‍ക്കുകയാണ്.25 സീറ്റില്‍ എന്‍പിപിക്കും 8 സീറ്റില്‍ ബിജെപിയും 9 സീറ്റില്‍ തൃണമൂല്‍ കോണ്‍ഗ്രസുമാണ് മുന്നിട്ട് നില്‍ക്കുന്നത്. മേഘാലയില്‍ 60 സീറ്റുള്ളതില്‍ 59 മണ്ഡലങ്ങൡലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നാഗാലാന്‍ഡില്‍ 60 സീറ്റില്‍ 47 സീറ്റില്‍ ബിജെപി ലീഡ് ചെയ്യുകയാണ്. എന്‍പിഎഫ് മൂന്ന് സീറ്റിലും മറ്റുള്ളവര്‍ പത്ത് സീറ്റിലും മുന്നിലാണ്.