Section

malabari-logo-mobile

ഗ്രീസില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 36 മരണം

HIGHLIGHTS : 36 killed in train collision in Greece

ഏഥന്‍സ്: ലാരിസ നഗരത്തില്‍ ട്രെയിനുകള്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിച്ച് അപകടം. ട്രെയിനുകള്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മുപ്പത്തിയാറ് പേര്‍ ഇതുവരെ മരിച്ചെന്നാണ് സര്‍ക്കാര്‍ ഔദ്യോഗികമായി വ്യക്തമാക്കിയത്. എന്നാല്‍ മരണ സംഖ്യ കൂടിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നൂറോളം പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുമുണ്ട്. പലരുടേയും നില ഗുരുതരമായതിനാല്‍ മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് . യാത്രാ ട്രെയിനില്‍ ഗുഡ്‌സ് ട്രെയിനില്‍ ഇടിച്ചായിരുന്നു അപകടം. രക്ഷാപ്രവര്‍ത്തനം അവസാനിച്ചിട്ടില്ല. സംഭവത്തിന് പിന്നാലെ ലാരിസ സ്റ്റേഷന്‍ മാസ്റ്ററെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ആതന്‍സില്‍ നിന്നും തെസലോന്‍സ്‌കിയിലേക്ക് സഞ്ചരിച്ച യാത്രാവണ്ടിയും ലാരിസയിലേക്ക് പോവുകയായിരുന്ന ചരക്കുവണ്ടിയും തമ്മില്‍ കൂട്ടിയിടിച്ചാണ് വന്‍ അപകടമുണ്ടായത്.

sameeksha-malabarinews

ഭീകരമായ അപകടമാണ് ഉണ്ടായതെന്ന് ഗവര്‍ണര്‍ അടക്കമുള്ളവര്‍ പറഞ്ഞു. ട്രെയിനുകള്‍ തമ്മിലുള്ള ഇടിയുടെ ആഘാതത്തില്‍ നാലു ബോഗികള്‍ പാളം തെറ്റുകയായിരുന്നു. ആദ്യത്തെ രണ്ട് ബോഗികളും തീകത്തി നശിച്ചു. 250 ഓളം യാത്രക്കാരെ രക്ഷിച്ചുവെന്ന് സുരക്ഷാസേന അറിയിച്ചു. 350 യാത്രക്കാരാണ് ട്രെയിനില്‍ ഉണ്ടായിരുന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഗ്രീസിലെ ഭരണകൂടം. രാജ്യത്തെ ഞെട്ടിച്ച അപകടത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് മാറിനില്‍ക്കാനാകില്ലെന്ന് വ്യക്തമാക്കി ഗതാഗത മന്ത്രി രാജി വച്ചു. ഗ്രീക്ക് ഗതാഗത മന്ത്രി കോസ്റ്റാസാണ് രാജിവച്ചത്. രാജ്യത്ത് വലിയ ഒരു അപകടം സംഭവിക്കുമ്പോള്‍ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞു മാറാനാകില്ലെന്ന് വ്യക്തമാക്കിയാണ് ഗ്രീക്ക് ഗതാഗത മന്ത്രി കോസ്റ്റാസ് രാജി വച്ചത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!