Section

malabari-logo-mobile

മസാല ബോണ്ട്; ഇഡി നീക്കത്തിനെതിരെ തോമസ് ഐസകും കിഫ്ബിയും നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

HIGHLIGHTS : Masala Bond; The High Court will hear the petition filed by Thomas Isaac and Kifbi against the ED move today

കൊച്ചി: മസാല ബോണ്ടിലെ ഫെമ നിയമലംഘനം പരിശോധിക്കാനുള്ള എന്‍ഫോഴ്‌സ്‌മെന്റ് നീക്കം ചോദ്യം ചെയ്ത് മുന്‍ ധനമന്ത്രി ഡോ ടി എം തോമസ് ഐസകും കിഫ്ബിയും നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇഡി നല്‍കിയ സമന്‍സ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ആണ് ഹര്‍ജി പരിഗണിക്കുന്നത്.

ഫെമ നിയമ ലംഘനം പരിശോധിക്കാന്‍ ഇഡിക്ക് അധികാരമില്ല എന്നാണ് ഹര്‍ജികളിലെ പ്രധാന വാദം. മസാല ബോണ്ട് പുറപ്പെടുവിക്കാന്‍ ഉള്ള തീരുമാനം എടുത്തത് കിഫ്ബി ഡയറക്ടര്‍ ബോര്‍ഡാണ്. തനിക്ക് വ്യക്തിപരമായി ഉത്തരവാദിത്തമില്ലെന്നാണ് തോമസ് ഐസക്കിന്റെ ഹര്‍ജിയില്‍ പറയുന്നത്.

sameeksha-malabarinews

നിയമ വശങ്ങള്‍ കൂടി പരിശോധിച്ചാണ് മസാല ബോണ്ടിന് റിസര്‍വ് ബാങ്ക് അനുമതി നല്‍കിയത്. ഇഡി നല്‍കിയ സമാന സ്വഭാവമുള്ള സമന്‍സ് നേരത്തെ ഹൈക്കോടതി റദ്ദാക്കിയതാണെന്നും തോമസ് ഐസക്കിന്റെ ഹര്‍ജിയില്‍ പറയുന്നു. തെളിവില്ലാതെ അന്വേഷണം നടത്തരുതെന്നും തെളിവ് ഉണ്ടെങ്കില്‍ അന്വേഷണം നടത്താമെന്നുമായിരുന്നു ഹൈക്കോടതി തോമസ് ഐസകും കിഫ്ബിയും നല്‍കിയ ഹര്‍ജിയില്‍ നേരത്തെ വ്യക്തമാക്കിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!