ഒഡിഷ സ്വദേശിയെ മഴു കൊണ്ട് കഴുത്തിനു വെട്ടി കൊലപ്പെടുത്തിയ കേസില്‍ ഛത്തീസ്ഗഢുകാരന് ജീവപര്യന്തം

തിരൂര്‍ : തിരൂരങ്ങാടിയില്‍ ഒഡിഷ സ്വദേശി ലക്ഷ്മണ്‍ മാജി (41)യെ മഴു കൊണ്ട് കഴുത്തിനു വെട്ടി കൊലപ്പെടുത്തിയ കേസില്‍ ഛത്തീസ്ഗഢ് സ്വദേ ശിക്ക് ജീവപര്യന്തം തടവും അരലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ബസ്തര്‍ ജില്ല ബിന്‍രാജ് നഗര്‍ വില്ലേജ സ്വദേശി ബൂട്ടി ഭാഗേലിയെ (47)നെയാണ് തിരൂര്‍ അഡീഷണല്‍ ജില്ലാ ആന്‍ഡ് സെഷന്‍സ് കോടതി ജഡ്ജി എന്‍ ആര്‍ കൃഷ്ണകുമാര്‍ ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കില്‍ ആറുമാസംകൂടി തടവ് ശിക്ഷ അനുഭവിക്കണം.

2020 ഫെബ്രുവരി 27ന് മൂന്നിയൂര്‍ പാറക്കടവിലെ ക്വാര്‍ട്ടേഴ്‌സില്‍ പുലര്‍ച്ചെ ഒന്നോടെയാണ് സംഭവം. ലക്ഷ്മണ്‍ മാജിയും ബൂട്ടി ഭാഗേലും തലേദിവസം രാത്രി ഭക്ഷണത്തിലെ കോഴിയിറച്ചിയുമായി ബന്ധപ്പെട്ട് വാക്തര്‍ക്കമു ണ്ടായിരുന്നു. കൂടെ താമസിച്ചവര്‍ പ്രശ്‌നം രമ്യതയിലാക്കിയെങ്കിലും പുലര്‍ച്ചെ ബൂ ഭാഗേല്‍ ലക്ഷ്മണ്‍ മാജിയെ മഴു ഉപയോഗിച്ച് വെട്ടി ക്കൊലപ്പെടുത്തുകയായിരുന്നു.

പ്രതി ബൂട്ടി ഭാഗേല്‍ തിരൂരങ്ങാടി ഇന്‍സ്‌പെക്ടറായിരുന്ന റഫീക്കാണ് കേസ് അന്വേഷിച്ചത്. ഇന്‍ സ്‌പെക്ടര്‍ റോയ് അന്വേഷണം പൂര്‍ത്തിയാക്കി. അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ടി പി അബ്ദുള്‍ ജബ്ബാറാണ് പ്രോസിക്യൂട്ടറായി പ്രവര്‍ത്തിച്ചത്. പ്രതിയെ തവനൂര്‍ ജയിലിലേക്ക് മാറ്റി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top