Section

malabari-logo-mobile

കേന്ദ്ര ബജറ്റ് ഇന്ന്; ധന വകുപ്പ് മന്ത്രി നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും

HIGHLIGHTS : Union Budget Today; Finance Minister Nirmala Sitharaman will present in Parliament

ന്യൂഡല്‍ഹി: രണ്ടാം നരേന്ദ്ര മോദി സര്‍ക്കാറിന്റെ അവസാന ബജറ്റ് ഇന്ന് രാവിലെ 11 മണിക്ക് കേന്ദ്ര ധന വകുപ്പ് മന്ത്രി നിര്‍മ്മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ലോക്സഭ തിരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തിയുള്ള ഇടക്കാല ബജറ്റ് ആയതിനാല്‍ നിരവധി ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം വമ്പന്‍ പ്രഖ്യാപനങ്ങളൊന്നും ഉണ്ടാകില്ലെന്നാണ് ധനമന്ത്രി നല്‍കിയിരിക്കുന്ന സൂചന. ജമ്മു കശ്മീരിന്റെ ബജറ്റും ധനമന്ത്രി അവതരിപ്പിക്കും.

നികുതി കുറയ്ക്കുന്നതിനും കൃഷിക്കും ഗ്രാമീണ മേഖലകള്‍ക്കും പിന്തുണ നല്‍കുന്നതിനുമുള്ള പദ്ധതികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചേക്കും. നൈപുണ്യ വികസനം, സാങ്കേതിക പരിജ്ഞാനം പ്രയോജനപ്പെടുത്തല്‍ എന്നിവയിലൂടെ കാര്‍ഷികമേഖലയുടെ സമഗ്രവളര്‍ച്ചയ്ക്കാകും ഊന്നല്‍. പണപ്പെരുപ്പം പോലുള്ള പ്രതിസന്ധികള്‍ നേരിടാനുള്ള നിര്‍ദേശം ബജറ്റിലുണ്ടാകും. ചെലവ് കുറഞ്ഞ ഭവനപദ്ധതികള്‍ക്കുള്ള ഫണ്ട് വര്‍ധിപ്പിച്ചേക്കാം.

sameeksha-malabarinews

വിളകളുടെ ഉയര്‍ന്ന താങ്ങുവില, കൂടിയ വായ്പാവിഹിതം എന്നിവയും പ്രതീക്ഷിക്കുന്നുണ്ട്. ഡിജിറ്റലൈസ്ഡ് ഇന്ത്യ, ഗ്രീന്‍ ഹൈഡ്രജന്‍, ഇലക്ട്രിക് വാഹനങ്ങള്‍ (ഇവികള്‍) എന്നിവയുടെ വളര്‍ച്ചയ്ക്കും ഊന്നല്‍ ലഭിക്കും.

പൊതു-സ്വകാര്യ മേഖലാ പങ്കാളിത്തം, വിദേശ നിക്ഷേപ വ്യവസായ മോഡലുകള്‍ എന്നിവയ്ക്കു പ്രോത്സാഹനം കിട്ടാനിടയുണ്ട്. നികുതി ഘടനയിലും ആദായനികുതി നിരക്കിലും മാറ്റത്തിനും സാധ്യതയുണ്ട്. 2024 ല്‍ പാരീസ് ഒളിംപിക്‌സ് നടക്കാനിരിക്കുന്നത് കണക്കിലെടുത്ത് കായികരംഗത്തും പ്രഖ്യാപനങ്ങള്‍ വന്നേക്കും. പ്രതിപക്ഷം സര്‍ക്കാരിനെതിരെ ആയുധമാക്കുന്ന വിലക്കയറ്റം, തൊഴിലില്ലായ്മ എന്നീ രണ്ട് വലിയ പ്രശ്നങ്ങളെ സര്‍ക്കാര്‍ ബജറ്റില്‍ എങ്ങനെ ഉള്‍ക്കൊള്ളുമെന്നതിലും ആകാംഷ നിലനല്‍ക്കുന്നുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!