Section

malabari-logo-mobile

ചരിത്രം കുറിച്ച് മരടിലെ ഹോളിഫെയ്ത്ത് H2O , ആല്‍ഫ സരിന്‍ ഫ്‌ളാറ്റുകള്‍ നിലംപൊത്തി

HIGHLIGHTS : കൊച്ചി: ചരിത്രം കുറിച്ച് മരടിലെ ഹോളിഫെയ്ത്ത് H2O , ആല്‍ഫ സരിന്‍ ഫ്‌ളാറ്റുകള്‍ നിലം പൊത്തി. തീരദേശപരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ചതിനെ തുടര്‍ന്ന്...

കൊച്ചി: ചരിത്രം കുറിച്ച് മരടിലെ ഹോളിഫെയ്ത്ത് H2O , ആല്‍ഫ സരിന്‍ ഫ്‌ളാറ്റുകള്‍ നിലം പൊത്തി. തീരദേശപരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ചതിനെ തുടര്‍ന്ന് സുപ്രീംകോടതി പൊളിച്ചു നീക്കാന്‍ ഉത്തരവിട്ട മരടിലെ നാല് ഫ്‌ളാറ്റുകളില്‍ രണ്ടെണ്ണം വിജയകരമായി പൊളിച്ചു. മാസങ്ങള്‍ നീണ്ട ആസൂത്രണത്തിനും പരിശോധനകള്‍ക്കും ശേഷമാണ് സര്‍ക്കാര്‍ സംവിധാനങ്ങളുടെയും രാജ്യത്തെ മികച്ച സാങ്കേതിക വിദഗ്ധരുടെയും സഹായത്തോടെ മരടിലെ രണ്ട് ഫ്‌ളാറ്റുകളും വിജയകരമായി പൊളിച്ചത്.

ആദ്യം തീരുമാനിച്ചതു പ്രകാരം രാവിലെ 10.30 ന് ഫ്‌ളാറ്റ് പൊളിക്കുന്നതിന് മുന്നോടിയായി ആദ്യ സൈറണ്‍ മുഴങ്ങി. ഈ പ്രദേശത്തിന് ഇരു നൂറ് മീറ്റര്‍ ചുറ്റളവിലുള്ള എല്ലാ ആളുകളെയും പോലീസ് ഒഴിപ്പിച്ചിരുന്നു. പ്രദേശത്തെ എല്ലാ ചെറുറോഡുകളും പോലീസ് ബ്ലോക്ക് ചെയ്തിരുന്നു. പതിനൊന്ന് മണിക്ക് മൂന്നാമത്തെ സൈറണ്‍ മുഴങ്ങിയാല്‍ ഉടനെ ഹോളിഫെയ്ത്ത് എച്ച് ടു ഫ്‌ളാറ്റ് തകര്‍ക്കുകയും അടുത്ത അഞ്ച് മിനിറ്റിനുള്ളില്‍ ആല്‍ഫ സരിന്‍ ഫ്‌ളാറ്റ് പൊളിക്കാനുമായിരുന്നു തീരുമാനം. എന്നാല്‍ 10.45 ഓടെ ആകാശ നിരീക്ഷണത്തിനായി മരടിലേക്ക് എത്തിയ ഇന്ത്യന്‍ നേവിയുടെ ഹെലികോപ്ടര്‍ തിരിച്ചുപോകാന്‍ വൈകിയതിനെ തുടര്‍ന്ന് സ്‌ഫോടനം വൈകി. പതിനൊന്നെ പത്തോടെ ഹെലികോപ്ടര്‍ മടങ്ങുകയും രണ്ടാം സൈറണ്‍ മുഴങ്ങുകയും ചെയ്തു. തുടര്‍ന്ന് എല്ലാ നിയന്ത്രണങ്ങളും ശരിയാണെന്ന് പോലീസ് അറിയിച്ചതോടെ മൂന്നാമത്തെ സൈറണ്‍ മുഴങ്ങുകയും 11.18 ഓടെ മൂന്നാമത്തെ സൈറണ്‍ മുഴങ്ങി. ഇതോടെ എച്ച് ടു ഒ ഫ്‌ളാറ്റില്‍ സ്‌ഫോടനം തുടങ്ങുകയും സെക്കന്‍ഡുകള്‍ക്കുള്ളില്‍ കെട്ടിടം ഒന്നാകെ നിലം പൊത്തുകയുമായിരുന്നു. പ്രദേശത്താകെ പൊടിയില്‍ മൂടി.

sameeksha-malabarinews

തുടര്‍ന്ന് അഞ്ച് മിനിറ്റിനകം പൊടിയടങ്ങിയതിന് പിന്നാലെ ആല്‍ഫ സരില്‍ സ്‌ഫോടനം നത്താനുള്ള മൂന്നാമത്തെ സൈറണ്‍ മുഴങ്ങി. ഇവിടെ ചെറിയ ഫ്‌ളാറ്റാണ് ആദ്യം തകര്‍ത്തത്. 11.44 ഓടെ ആദ്യ സ്‌ഫോടനം. സെക്കന്‍ഡുകള്‍ക്കുള്ളില്‍ രണ്ടാമത്തെ ഫ്‌ളാറ്റും തകര്‍ത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!