പൗരത്വ ഭേദഗതി നിയമം നടപ്പില്‍ വന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം.

ദില്ലി : ജനുവരി 10 മുതല്‍ രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പില്‍ വന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം.
ഒരു ഗസറ്റ് വിജ്ഞാപനത്തിലൂടെയാണ് പാക്കിസ്ഥാനില്‍ നിന്നും, ബംഗ്ലാദേശില്‍ നിന്നും അഫഗാനിസ്ഥാനില്‍ നിന്നുമുള്ള മതപീഡനം മൂലം 2014ന് മുമ്പ് ഇന്ത്യയിലഭയം തേടിയവര്‍ക്ക് പൗരത്വം അനുവദിക്കുന്ന നിയം പ്രാബല്യത്തില്‍ വന്നതായി അറിയിച്ചിരിക്കുന്നത്. പൗരത്വ ഭേദഗതിനിയമത്തിലെ ഒന്നാമത്തെ സെക്ഷനിലെ രണ്ടാം സബ് സെക്ഷന്‍ പ്രകാരം ഈ നിയമത്തിലെ എല്ലാ വ്യവസ്ഥകളും 2020 ജനുവരി 10 മുതല്‍ നടപ്പിലാക്കണം എന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിക്കുന്നു എന്നാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ അറിയിപ്പ്.

ഭേദഗതിക്കെതിരെ വ്യാപക പ്രതിഷേധങ്ങളാണ് രാജ്യമൊട്ടുക്ക് ഉയര്‍ന്നുവന്നത്. അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുന്നതില്‍ മതം മാനദണ്ഡമാക്കിയതും, മുസ്ലീം വിഭാഗത്തെ ഒഴിവാക്കിയതും അന്തര്‍ദേശീയ തലത്തില്‍ തന്നെ പ്രക്ഷോഭങ്ങള്‍ക്ക് കാരണമായി.

കേരളവും ബംഗാളുമടക്കം നിരവധി സംസ്ഥാനങ്ങള്‍ പൗരത്വ ഭേദഗതിയും എന്‍ ആര്‍സിയും നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിച്ചിച്ചുണ്ട്. കേരള നിയമസഭ ഐക്യകണേ്ഠനെ ഈ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസ്സാക്കുകയും ചെയ്തു.
ജനുവരി 22ന് സുപ്രീം കോടതി പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള ഹരജികള്‍ പരിഗണിക്കുന്നുണ്ട്.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •