പരപ്പനങ്ങാടി ചിറമംഗലത്ത് കഞ്ചാവുമായി യുവാവ് പിടിയില്‍

പരപ്പനങ്ങാടി : തിരൂരങ്ങാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി എല്‍ ജോസിന്റ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ 140 ഗ്രാം കഞ്ചാവുമായി പരിയാപുരം വില്ലേജ് ഓലപ്പീടിക സ്വദേശി ഷമീറിനെ ആണ് അറസ്റ്റ് ചെയ്തു.

ചിറമംഗലം, പൂരപ്പുഴ, പരപ്പനങ്ങാടി ബീച്ച് ഭാഗങ്ങളില്‍ കഞ്ചാവ് വില്‍പന നടത്തുന്നതിനിടയില്‍ ആണ് ഇയാള്‍ പിടയില്‍ .
സിഐക്ക് പുറമെ്, പ്രിവന്റീവ് ഓഫീസര്‍മാരായ കെ.എസ് സുര്‍ജിത്, ടി. പ്രജോഷ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ.വി രജിഷ് , കെ സമേഷ്, പി ദിലീപ്കുമാര്‍, മുഹമ്മദ് സാഹില്‍, ഷിനു ചന്ദ്രന്‍, എക്‌സൈസ് ഡ്രൈവര്‍ ചന്ദ്രമോഹന്‍ എന്നിവരുടെ നേതൃത്വത്തിലാണ് റെയിഡ് നടന്നത്.

Share news
error: Content is protected !!
Scroll to Top