മൂന്നിയൂര്‍ ആലിന്‍ചുവടില്‍ ബസ്സിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു

തിരൂരങ്ങാടി:  മൂന്നിയൂര്‍ ആലിന്‍ ചുവടില്‍ ബസ് ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു

ചെമ്മാട് കോഴിക്കോട് റോഡില്‍ പെട്രോള്‍ പമ്പ് നടത്തുന്ന കോഴിക്കോട് സ്വദേശിയും ഇപ്പോള്‍ തിരൂരങ്ങാടി കരിപറമ്പില്‍ താമസക്കാരനുമായ ഷൈജുവാണ് അപകടത്തില്‍ മരിച്ചത്.

ഇയാളെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്ങിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍ പരിക്കേറ്റ ഷൈജുവിന്റെ ഭാര്യയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചരിക്കുകയാണ്.

വെള്ളിയാഴച് രാത്രി എട്ടുമണിയോടെയാണ് അപകടമുണ്ടായത്.

.

Share news
error: Content is protected !!
Scroll to Top