Section

malabari-logo-mobile

തിരൂരങ്ങാടിയില്‍ ഏജന്റുമാര്‍ക്ക് മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്റെ വക മദ്യ സല്‍ക്കാരം: നടപടിയടുക്കാതെ വകുപ്പ്

HIGHLIGHTS : തിരൂരങ്ങാടി: പണിമുടക്ക് ദിവസം ഡ്രൈവിംഗ് സ്‌കൂള്‍ ഏജന്റുമാര്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ മദ്യ സല്‍ക്കാരം. ദേശീയ പാത തലപ്പാറയിലെ പ്രമു...

തിരൂരങ്ങാടി: പണിമുടക്ക് ദിവസം ഡ്രൈവിംഗ് സ്‌കൂള്‍ ഏജന്റുമാര്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ മദ്യ സല്‍ക്കാരം. ദേശീയ പാത തലപ്പാറയിലെ പ്രമുഖ ഹോട്ടലില്‍ നടന്ന ആഘോഷത്തില്‍ തിരൂരങ്ങാടി മേഖലയിലെ 35 ഡ്രൈവിംഗ് സ്‌കൂള്‍ ഏജന്റുമാരും തിരൂരങ്ങാടി മോട്ടോര്‍ വാഹന വകുപ്പ് ഇന്‍സ്പെക്ടര്‍മാരും പങ്കെടുത്തു. എല്ലാ ഡ്രൈവിംഗ് സ്‌കൂള്‍ ഏജന്റുമാരെയും ക്ഷണിച്ചു കൊണ്ടുള്ള തിരൂരങ്ങാടി മോട്ടോര്‍ വാഹന ഇന്‍പെക്ടര്‍ സുനില്‍ ബാബുവിന്റെതെന്ന് പറയപ്പെടുന്ന വാട്സ് ആപ്പ് വോയ്സ് മേസേജും , മദ്യപിക്കുന്ന ദൃശ്യങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ പരക്കുകയാണ്. വാട്ട്‌സ ആപ് മെസേജില്‍ പാര്‍ട്ടിയില്‍ വേണ്ട എന്റര്‍ടൈന്‍മെന്റുകള്‍ ഉണ്ടന്നും അതില്‍ താല്‍പര്യമില്ലാത്തവര്‍ക്ക് മറ്റ് എന്റര്‍ടൈന്‍മെന്റുകള്‍ ഉണ്ടെന്നും പറയുന്നുണ്ട്.
തിരൂരങ്ങാടി ജോയിന്റ് ആര്‍.ടി.ഒ സാജു എ ബക്കര്‍, എം.വി.ഐമാരായ സുനില്‍ ബാബു, ബെന്നി വര്‍ഗീസ്, എ.എം.വി.ഐ ടി.പി സുരേഷ് ബാബു എന്നിവരും ഈ സല്‍ക്കാരത്തില്‍ പങ്കെടുത്തുവെന്ന റിപ്പോര്‍ട്ടാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്‌.

തിരൂരങ്ങാടി മോട്ടോര്‍ വാഹന വകുപ്പ് ഓഫീസിലെ ഏജന്റ് ഭരണത്തിനെതിരെ വ്യാപക പരാതിയുണ്ട്. അതോടപ്പം കോഴിച്ചെന ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിലെ ഏജന്റ് ഇടപെടലും മറ്റുമെല്ലാം ഇവിടെ വ്യാപകമാണ്.

sameeksha-malabarinews

ഈ ഏജന്റുമാരുടെ ആവശ്യപ്രകാരം ഫിറ്റനസ് നല്‍കാന്‍ കഴിയാത്ത നിരവധി വാഹനങ്ങള്‍ ഫിറ്റനസ് നല്‍കിയതായി ആക്ഷേപമുണ്ട്. മാത്രവുമല്ല റോഡ് സുരക്ഷാ സന്ദേശവുമായി ഇറങ്ങുന്ന മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥരും ഏജന്റുമാരും മദ്യപിച്ചാണ് വാഹനം ഓടിച്ച് പോയതെന്ന് ആക്ഷേപമുണ്ട്. മൂന്ന് മണിക്ക് തുടങ്ങിയ പരാപാടി ആറ് മണിയോടെ അവസാനിച്ചു.

എന്നാല്‍ ഇത്ര ഗൗരവമേറിയ ഒരു വാര്‍ത്ത പുറത്തുവന്നിട്ടും മോട്ടോര്‍ വാഹനവകുപ്പ് യാതൊരു അന്വേഷണവും നടത്താന്‍ തയ്യാറായിട്ടില്ല

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!