പരപ്പനങ്ങാടിയില്‍ വ്യാജമദ്യവില്‍പ്പനക്കിടെ യുവാവ് പിടിയില്‍

പരപ്പനങ്ങാടി:  മാഹിയില്‍ നിന്നും മദ്യം എത്തിച്ച് വില്‍പന നടത്തുന്നതിനിടെ യൂവാവ് എക്‌സൈസ് പിടയില്‍. നന്നമ്പ്ര കുണ്ടൂര്‍ സ്വദേശി ചെടിച്ചിപറമ്പില്‍ ബാബു എന്ന രഞ്ജിത് ബാബു(29) ആണ് അറസ്റ്റിലായത്.
പരപ്പനങ്ങാടി ഓവര്‍ബ്രിഡ്ജിന് സമീപത്തും റെയില്‍വേ പരിസരത്തും ചെറിയകുട്ടികള്‍ക്കിടയില്‍ പോലും ലഹരി വസ്തുക്കള്‍ ഉപയോഗവും വില്‍പനയും നടത്തുന്നുണ്ടെന്ന എക്‌സൈസ് ഇന്റലിജെന്‍സ് നല്‍കിയ രഹസ്യവിവരത്തെ തുടര്‍ന്ന നടത്തി റെയിഡിലാണ് ഇയാള്‍ പിടിയിലായത്. ഇയാള്‍ മദ്യം കടത്താനുപയോഗിച്ച ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

പരപ്പനങ്ങാടി റെയിഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.കെ മുഹമ്മദ് ഷഫീഖിന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ പ്രിവന്റീവ് ഓഫീസര്‍ വി.കെ സൂരജ്, പി. ബിജു, സുധീര്‍.കെ, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ജിനരാജ്, ഡ്രൈവര്‍ വിനോദ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Share news
error: Content is protected !!
Scroll to Top