Section

malabari-logo-mobile

കോഴിക്കോട്ടെ യുവനേതാവ് പാക് ഭീകരനെ വിളിച്ചെന്ന് റിട്ട ക്രൈംബ്രാഞ്ച് എസ് പി

HIGHLIGHTS : കോഴിക്കോട് : ബംഗ്ലൂരിലെ വിധാന്‍സൗധ ബോംബുവെച്ച് തകര്‍ക്കാന്‍ ആസൂത്രണം ചെയ്യുന്നതിനിടെ പിടയിലായ പാക് ഭീകരന്‍ മുഹമ്മദ് ഫഹദിനെ രാഷ്ട്രീയത്തില്‍ സജീവമായ...

pradeepkumarകോഴിക്കോട് : ബംഗ്ലൂരിലെ വിധാന്‍സൗധ ബോംബുവെച്ച് തകര്‍ക്കാന്‍ ആസൂത്രണം ചെയ്യുന്നതിനിടെ പിടയിലായ പാക് ഭീകരന്‍ മുഹമ്മദ് ഫഹദിനെ രാഷ്ട്രീയത്തില്‍ സജീവമായ കോഴിക്കോട്ടെ ഒരു യുവനേതാവ് മൂന്ന് തവണ ഫോണില്‍ വിളിച്ചതായി റിട്ടയേര്‍ഡ് ക്രൈംബ്രാഞ്ച് എസ് പി സിഎം  പ്രദീപ് കുമാറിന്റെ വെളിപ്പെടുത്തല്‍. കോഴിക്കോട് ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച മാറാട് ബലിദാനി അനുസ്മരണചടങ്ങ് എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രദീപ് കുമാര്‍.

മാറാട് കേസന്വേണത്തിന്റെ ഭാഗമായി ഫഹദിനെ ചോദ്യം ചെയ്യാന്‍ തന്നെ ചുമതപ്പെടുത്തിയുരന്നുവെന്നും ചോദ്യം ചെയ്യലില്‍ നിര്ണായകമായ പലവിവരങ്ങളും തനിക്ക് ലഭിച്ചെന്നാണ്  പ്രദീപ് കുമാറിന്റെ വെളിപ്പെടുത്തല്‍.. ഫഹദ് കോഴിക്കോട്ട് ഒന്നരമാസം താമസിക്കുകയും പാസ്‌പോര്‍ട്ട് അടക്കമുള്ള രേഖകല്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നുവന്നും പ്രദീപ്കുമാര്‍ പറഞ്ഞു. കേരളത്തില്‍ സാമ്പത്തിക സ്രോതസ്സായി പ്രവര്ത്തിക്കാനായാണ് ഫഹദ് എത്തിയതെന്നും മാറാട് കലാപത്തിസ് ഇയാള്‍ക്ക് ബന്ധമുണ്ടോയെന്ന അന്വേഷിക്കാനാണ് ഇയാളെ ചോദ്യം ചെയ്തത്. ഫഹദ് വന്നുപോയതിനു ശേഷമായിരുന്നു ഈ കലാപം. ഫഹദിന്റെ കോണ്‍ടാക്ട് നമ്പറിലേക്ക് കോഴക്കോട്ടെ യുവനേതാവ് വിളിച്ചിച്ചിരുന്നതായി കണ്ടെത്തിയിരുന്നു.ഇതേ തുടര്‍ന്ന് ഈ നേതാവിനെ കോഴിക്കോട് ക്രൈംബ്രാഞ്ച് ഓഫീസില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. കോഴിക്കോട് കടപ്പുറത്ത് കളിക്കുമ്പോള്‍ ഫോണ്‍ കടലില്‍ വീണെന്നും സിംകാര്‍ഡ് വേറെയാരോ ഉപയോഗിച്ചിരിക്കാമെന്നും ഇയാള്‍ മൊഴിനല്‍കിയെത്രെ. ഇതിനധികം പ്രചരണം നല്‍കരുതെന്ന് ഇയാള്‍ പറഞുവത്രെ. എന്നാല്‍ ഫോണ്‍ സംഭാഷണം ഗൗരവമാണെന്ന് കാണിച്ച് ഇയാളെ നിരീക്ഷിക്കണമെന്ന് കാട്ടി. താന്‍ ഡിഐജിക്ക് റിപ്ോര്‍ട്ട് സമര്‍ച്ചിരുന്നു. ഇതിന്‍മേല്‍ യാതൊരു നടപടിയുമുണ്ടായില്ലെന്ന് പ്രദീപ്കുമാര്‍ പറഞ്ഞു.

sameeksha-malabarinews

ഈ വിഷയത്തില്‍ യുവനേതാവിനെതിരെ കൂടുതല്‍ നടപടി വേണ്ടെന്ന് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയച്ചതായും മുഖ്യമന്ത്രിയുടെ ഇടപെടില്‍ ഇതിലുണ്ടായതായി മേലുദ്യോഗസ്ഥര്‍ അറിയിച്ചതായും പ്രദീപ്കുമാര്‍ പറഞ്ഞു. ഇതിനു ശേഷം കോഴിക്കോട്ടെ ബസ് സ്റ്റാന്‍ഡ് സ്‌ഫോടനമടക്കമുള്ള പല കേസുകളും അട്ടിമറിക്കപ്പെട്ടുവന്നും പോലീസ് സ്‌റ്റേഷനുകളില്‍ നിന്ന് പല രേഖകളും തഷ്ടപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു.

ആഗോള തീവ്രവാദത്തിന്റെ ഭാഗമായിരുന്നു മാറാട് കൂട്ടക്കൊലയെന്നും മലബാറിലെമ്പാടും കലാപമായിരുന്നു ഇതിന്റെ ലക്ഷ്യം ഇതു കൊണ്ടു തന്നെ മാറാട് കൂട്ടക്കൊലയുടെ കേസന്വേഷണം സിബിഐ എറ്റെടുക്കണമെന്ന കമ്മീഷന്റെ നിര്‍ദേശം ശരിയായിരുന്നു. എന്നാല്‍ സിബിഐയെ ഇത് ശരിയാംവിധം ധരിപ്പിക്കാന്‍ സര്‍ക്കാരിനായില്ല.

മാറാട് കേസന്വേഷിച്ച തനിക്ക് കമ്മീഷന്റെ അന്വേഷണറിപ്പോര്‍ട്ടിന്റെ ഏതാനും പേജുകള്‍ മാത്രമാണ് തന്നത്. സിറ്റി കമ്മീഷണര്‍ ഓഫീസില്‍ പോലു ം റിപ്പോര്‍്ടുണ്ടായിരുന്നില്ല തുടങ്ങി ഗൗരവതാമായ ആരോപണങ്ങളാണ് പ്രദീപ്കുമാര്‍ ഉന്നയിച്ചിരിക്കുന്നത്..

വരുദിനങ്ങളില്‍ ഏറേ കേരളരാഷ്ട്രീയത്തില്‍ ഏറെ ചരച്ചയാവൂന്ന ഒരു വിഷയത്തിനാണ് റി്ട്ടയേര്‍ഡ് എസ്പി പ്രദീപ്കുമാര്‍ തിരികൊളിത്തിയിരിക്കുന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!