Section

malabari-logo-mobile

ഏ ആര്‍ നഗറില്‍ വീട്ടില്‍ നിന്നും ഒന്നരക്കിലോയോളം കഞ്ചാവ് പിടികൂടി ;വീട്ടമ്മ അറസ്റ്റില്‍

HIGHLIGHTS : തിരൂരങ്ങാടി: കഞ്ചാവ് മാഫിയക്കെതിരെ എക്‌സൈസ് നടപടി ശക്തം. ഏ ആര്‍ നഗറില്‍ കഞ്ചാവുമായി വീട്ടമ്മ പിടിയിലായി. എ ആര്‍ നഗര്‍, പുകയൂര്‍ ചേലക്കോട് പുത്തലത്ത...

തിരൂരങ്ങാടി: കഞ്ചാവ് മാഫിയക്കെതിരെ എക്‌സൈസ് നടപടി ശക്തം. ഏ ആര്‍ നഗറില്‍ കഞ്ചാവുമായി വീട്ടമ്മ പിടിയിലായി. എ ആര്‍ നഗര്‍, പുകയൂര്‍ ചേലക്കോട് പുത്തലത്ത് വീട്ടില്‍ അബ്ദുള്‍ സലാമിന്റെ ഭാര്യ ജംഷിയ (35)യാണ് പിടിയിലായത്. പ്രതിയില്‍ നിന്ന് 1. 200 kg കഞ്ചാവ് കണ്ടെടുത്തു. പരപ്പനങ്ങാടി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം.ഒ വിനോദും പാര്‍ടിയും തിരൂരങ്ങാടി പോലീസും ചേര്‍ന്ന് നടത്തിയ സംയുകത പരിശോധനയിലാണ് വീട്ടില്‍ നിന്ന് ഒന്നര കിലോയോളം കഞ്ചാവുമായി പിടിയിലായത്.

അബ്ദുള്‍ സലാം നിരവധി കഞ്ചാവു കേസുകളില്‍ പ്രതിയാണ്.കേരളത്തിനു പുറത്ത് ആന്ധ്രപ്രദേശില്‍ 100 കിലോയിലധികം കഞ്ചാവ് കടത്തിയ കുറ്റത്തിന് നേരത്തെ പിടിയിലായിരുന്നു. ഈ കേസില്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് കഞ്ചാവെത്തിച്ച് നല്‍കിയിരുന്നത് സലാമാണെന്നും വീട്ടില്‍ കൂടുതല്‍ പാക്കറ്റ് കഞ്ചാവ് ഉണ്ടാകാറുണ്ടെന്നും ചോദ്യം ചെയ്യലില്‍ ജംഷിയ പറഞ്ഞു. ഈ കേസില്‍ അബ്ദുല്‍ സലാമിനെ ഒന്നാം പ്രതിയായും ഇയാളുടെ ഭാര്യ ജംഷിയയെ രണ്ടാം പ്രതിയാക്കിയും പരപ്പനങ്ങാടി എക്‌സൈസ് കേസെടുത്തു. അബ്ദുള്‍ സലാമിനെ അറസ്റ്റ് ചെയ്തിട്ടില്ല. ഈ വിവരം അറിഞ്ഞ് ഇയാള്‍ വീട്ടില്‍ നിന്ന് മുങ്ങിയിരുന്നു.

sameeksha-malabarinews

റെയ്ഡില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ക്ക് പുറമെ തിരൂരങ്ങാടി പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ രാജേന്ദ്രന്‍ നായര്‍, പ്രിവന്റീവ് ഓഫീസര്‍മാരായ യൂസഫലി, ബിജു പാറോല്‍ സിവില്‍, എക്‌സൈസ് ഓഫീസര്‍മാരായ ശിഹാബുദ്ദീന്‍, മായ, സിന്ധു,നിതിന്‍,പോലീസ് ഓഫീസര്‍മാരായ മുസ്തഫ, നിഖില്‍ കൃഷ്ണ തുടങ്ങിയവരും പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!