കാലുകള്‍ക്കൊണ്ട് എ പ്ലസ് വിജയം സ്വന്തമാക്കിയ ദേവികയെ കാണാന്‍ സുരേഷ്‌ഗോപിയെത്തി

തേഞ്ഞിപ്പലം: കാലുകള്‍ളെ കൈകളാക്കി എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ ദേവികയെകാണാന്‍ നടനും എംപിയുമായ സുരേഷ് ഗോപി വീട്ടിലെത്തി. ശനിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് സുരേഷ്‌ഗോപി ദേവികയ്ക്ക് അനുമോദനമറിയിക്കാന്‍ വീട്ടിലെത്തിയത്. അരമണിക്കൂറോളം ഒലിപ്രംകടവിലെ ഇവരുടെ വീട്ടില്‍ അദേഹം ചിലവഴിച്ചു. ദേവികയുടെ നേട്ടത്തില്‍ ഏറെ സന്തോഷമുള്ളതായും അദേഹം പറഞ്ഞു.

ചിത്രകാരികൂടിയായ ദേവിക താന്‍ വരച്ച ചിത്രം ഇവിടെ വെച്ച് സുരേഷ് ഗോപിക്ക് സമ്മാനിക്കുകയും ചെയ്തു.

ചോയിമഠത്തില്‍ പാതിരാട്ട് സജീവന്റെയും സുചിത്രയുടെയും മകളാണ് ദേവിക. ജന്മനാകൈകളില്ലാത്ത ദേവിക ജീവിതത്തില്‍ തോറ്റുകൊടുക്കാന്‍ തയ്യാറായിരുന്നില്ല. വളളിക്കുന്ന് സിബിഎച്ചഎസ്എസിലെ ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ത്ഥിയായിരുന്നു ദേവിക.
കാലുകള്‍ കൊണ്ട് ദേവിക വരച്ച ചിത്രങ്ങള്‍ ആരെയും അത്ഭുതപ്പെടുത്തുന്നതാണ്.കോഴിക്കോട് ആര്‍ട്ട് ഗ്യാലറിയില്‍ നടത്തിയ ദേവികയുടെ ചിത്രപ്രദര്‍ശനം ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു.

Share news
error: Content is protected !!
Scroll to Top