തൃശൂരില്‍ ടാങ്കര്‍ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 2 തിരൂര്‍ സ്വദേശികള്‍ മരിച്ചു: നാലുപേരുടെനില ഗുരുതരം

തൃശ്ശൂര്‍:മുണ്ടൂര്‍ പുറ്റെകരയില്‍ടാങ്കര്‍ ലോറിയും ഓട്ടോറിക്ഷയും ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. തിരൂര്‍ ഒഴൂര്‍ പൈനാട്ടില്‍ മണിയുടെ ഭാര്യ രുക്മിണി (47), മണിയുടെ സഹോദരന്‍ രവീന്ദ്രന്റെ മകന്‍ അലന്‍ കൃഷ്ണ(6) എന്നിവരാണ് മരിച്ചത്.

ഓട്ടോയിലുണ്ടായിരുന്ന ബാക്കി നാല് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. അപകടത്തില്‍ ടാങ്കര്‍ ലോറി ഡ്രൈവര്‍ക്കു പരിക്കേറ്റു. തിരൂര്‍ സ്വദേശികളായ ഒഴൂര്‍ പൈനാട്ട് വീട്ടില്‍ കറുപ്പന്റെ മകന്‍ മണി (52) മകന്‍ രജീഷ് (27), മണിയുടെ സഹോദരന്റെ മക്കളായ നിയ (14), നിവ്യ(12), ലോറി ഡ്രൈവര്‍ നാഗര്‍കോവില്‍ സ്വദേശി രമേശ് (50) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

എതിര്‍ദിശയില്‍ വരികയായിരുന്ന വാഹനങ്ങളാണ് കൂട്ടിയിടിച്ചത് ഇടിയുടെ ആഘാതത്തില്‍ ലോറി സമീപത്തെ കാനയിലേക്ക് ചരിഞ്ഞു തുടര്‍ന്ന് ഇവിടെ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.

ഗുരുവായൂര്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.

Share news
error: Content is protected !!
Scroll to Top