പരപ്പനങ്ങാടിയില്‍ ഡിവൈഎഫ്‌ഐ നേതാക്കളെ സോഷ്യല്‍മീഡിയയിലൂടെ ഭീഷണിപ്പെടുത്തുന്നതായി പരാതി

പരപ്പനങ്ങാടി: പരപ്പനങ്ങാടി തീരദേശ മേഖലയില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ സംഘര്‍ങ്ങള്‍ ആക്കം കൂട്ടാന്‍ സാമൂഹ്യമാധ്യമങ്ങളിലും ഇടപെടലുകളെന്ന് പരാതി. തീരദേശത്ത് നടക്കുന്ന ആക്രമണങ്ങളുടെ ഉത്തരവാദിത്വം ചില ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ മേല്‍ ആരോപിച്ച് ചില വ്യാജ അക്കൗണ്ടുകള്‍വഴി ഇവരെ ഭീഷണിപ്പെടുത്തുന്നു എന്ന പരാതിയാണ് ഉയര്‍ന്നിരിക്കുന്നത്. ഡിവൈഎഫ്‌ഐ പരപ്പനങ്ങാടി മേല്‍കമ്മിറ്റിയാണ് വാര്‍ത്താകുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്.

ഫേസ്ബുക്കിലെ കുഞ്ഞാലിമരക്കാര്‍, സുല്‍ത്താന്‍ ഷാ എന്നീ അക്കൗണ്ടുകള്‍ വഴിയാണ് ഭീഷണി ഉയര്‍ന്നിരിക്കുന്നത്. ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി അംഗം ബൈജു, റൗഫ്,പ്രദീപ്, റഹീം എന്നിവര്‍ക്ക് നേരെയാണ് ഭീഷണി ഉയര്‍ന്നിരിക്കുന്നത്. പോസ്റ്റില്‍ പ്രാദേശിക സിപിഎം നേതാക്കള്‍ക്ക് നേരെയും അസഭ്യവര്‍ഷമുണ്ട്.

സംഭവത്തില്‍ ഈ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ക്ക് എതിരെ പരാതി നല്‍കാന്‍ ഒരുങ്ങുകയാണെന്ന് ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി അംഗം എം ബൈജു പറഞ്ഞു.

Share news
error: Content is protected !!
Scroll to Top