പരപ്പനങ്ങാടി: വള്ളിക്കുന്ന് സ്വദേശിയുടെ ബാങ്ക് അകൗണ്ടില്‍ നിന്നും പതിനായിരക്കണക്കിന് രൂപ ചോര്‍ത്തിയതായി പരാതി. വള്ളിക്കുന്ന് കടലുണ്ടിനഗരം പുതിയ നാലകത്ത് മുസ്തഫയുടെ എസ്ബിഐ ചെട്ടിപ്പടി ശാഖയിലുള്ള എസ്ബി അകൗണ്ടില്‍ നിന്നാണ് പണം നഷ്ടമായത്. 40,000 രൂപ എടിഎം വഴിയും 39,500 രൂപ ബീഹാര്‍ സ്വദേശിയായ ഒരാളുടെ അകൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തുമാണ് തട്ടിപ്പ് നടന്നിരിക്കുന്നത്.
മെയ് ഏഴിന് മുസ്തഫയുടെ അകൗണ്ടില്‍ നിന്നും 10,000 രൂപ പിന്‍വലിച്ചതായി മെസേജ് വരികയായിരുന്നു. തുടര്‍ന്ന് ബാങ്കിലെത്തി അന്വേഷിച്ചപ്പോളാണ് 79,500 രൂപ നഷ്ടമായത് അറിയുന്നത്.
ഇതില്‍ 4,000 രൂപ ആക്‌സിസ് ബാങ്കിന്റെ എടിഎമ്മില്‍ നിന്നുമാണ് പിന്‍വലിച്ചത്. 39500 രൂപ ബീഹാറിലെ ത്രിലോചന്‍ മൈല്‍കി എന്നയാളുടെ അകൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതുമായാണ് കണ്ടെത്തിയിരിക്കുന്നത്.
ഇതേ തുടര്‍ന്ന് ഇയാളുടെ ഫോണ്‍ കണ്ടെത്തി വിളിച്ചപ്പോള്‍ താന്‍ പോലുമറിയാതെ തന്റെ അകൗണ്ടില്‍ ഈ പണം വരികയും തന്റെ അകൗണ്ടിലുണ്ടായിരുനന 3000 രൂപയടക്കും 42000 രൂപ പിന്‍വലിച്ചുപോയെന്നും ഇയാള്‍ മുസ്തഫയോട് പറഞ്ഞു.
മുസ്തഫ എസ്ബിഐ ചെട്ടിപ്പടി ശാഖാ മാനേജര്‍ക്കും, പരപ്പനങ്ങാടി പോലീസിലും പരാതി നല്‍കി.




