തിരൂരിൽ മണൽക്കടത്ത് പിടികൂടി

തിരൂർ:ഭാരതപ്പുഴയിൽ നിന്നും അനധികൃതമായി മണൽ കടത്തുന്നത് പിടികൂടി. അനധികൃതമായി കടത്തുകയായിരുന്ന 50 ലോഡ് മണലാണ് റവന്യൂ സംഘം പിടികൂടിയത്.

തൃപ്രങ്ങോട് പഞ്ചായത്തിലെ വിവിധ കടവുകളിൽ നിന്നും മണൽ കടത്തുന്നതിനിടയിലാണ് മണൽശേഖരം പിടിച്ചെടുത്തത്. പിടിച്ചെടുത്ത മണൽ തിരൂർ മിനി സിവിൽ സ്റ്റേഷനിലേക്ക് മാറ്റി.

ഭൂരേഖ തഹസിൽദാർ രാജേന്ദ്രൻ പിള്ള, ഹെഡ് കോട്ടേഴ്സ് ഡെപ്യൂട്ടി തഹസിൽദാർ പി ഉണ്ണി, ഡെപ്യൂട്ടി തഹസിൽദാർ മാരായ കെ എ ജലീൽ, എബി എബ്രഹാം , മിഥുൻ, യൂനസ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു.

Related Articles