ഫേസ്ബുക്കിൽ മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തി : ജീവനക്കാരന് സസ്പെൻഷൻ

തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായിവിജയനും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനുമെതിരെ ഫേസ്ബുക്കിൽ നിരന്തരം അപകീത്തിപ്പെടുത്തുന്ന പോസ്റ്റുകളും ചിത്രങ്ങളുമിട്ട തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീറിങ്ങിലെ ഇലക്ട്രോണിക്  ട്രേഡ് ഇൻസ്ട്രക്ടർ ഗോകുൽ നാരായണനെ സസ്‌പെൻഡ് ചെയ്തു.
ഇതു സംബന്ധിച്ച പരാതിയെ തുടർന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി അന്വേഷിക്കാൻ നിർദ്ദേശിച്ചിരുന്നു. തുടർന്ന് അന്വേഷണം നടത്തി ടെക്‌നിക്കൽ എഡ്യൂക്കേഷൻ ഡയറക്ടറാണ് സസ്‌പെൻഡ് ചെയ്തത്  .

Related Articles