കുവൈത്തില്‍ ഗോഡൗണ്‍ റാക്ക് തകര്‍ന്ന് മലയാളി മരിച്ചു

കുവൈത്ത് സിറ്റി: ഗോഡൗണിന്റെ റാക്ക് തകര്‍ന്ന് മലയാളി മരിച്ചു. ജഹ്‌റയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ ആലപ്പുഴ തകഴി സ്വദേശി തിരുവാതിരഭവന്‍ ജയപ്രകാശ്(52)ആണ് മരിച്ചത്.

തിങ്കളാഴ്ച ഉച്ചയോടെയാണ് അപകടം നടന്നത്. തുടര്‍ന്ന് പതിനാലോളം മണിക്കൂര്‍ തകര്‍ന്നു വീണ സാധനങ്ങള്‍ക്കിടയില്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് അഗ്നിശമന സേന ഇന്ന് പുലര്‍ച്ചയോടെ മൃതദേഹം പുറത്തെടുത്തത്.

Related Articles